Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളെ ഉപയോഗിച്ച് അമ്മ വേശ്യാലയം നടത്തി?

Rape
ചണ്ഡിഗഢ്: പെണ്‍വാണിഭം നടത്തിയതിന് അമ്മയും മകളും ഉള്‍പ്പെട്ട സംഘത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. യമുനാ നഗറിലെ ഒരു വാടക കെട്ടിടത്തിലാണ് വേശ്യാലയം പ്രവര്‍ത്തിച്ച് വന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് സംഘത്തെ പിടികൂടിയത്. ബിമല എന്ന സ്ത്രീയാണ് വേശ്യലയത്തിന്റെ മുഖ്യ നടത്തിപ്പുകാരി. ഇവരുടെ മകളെയും ഇവര്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. ആറ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെട്ട സംഘമാണ് പൊലീസിന്റെ പിടിയിലായത്.

ന്യൂജയിന്‍ നഗര്‍ കോളനിയിലാണ് യുവതി വാടകയ്ക്ക് കെട്ടിടമെടുത്തത്. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ ഒന്നും ലഭിയ്ക്കാത്തതിനാല്‍ പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു കെട്ടിടം. കഴിഞ്ഞ് ദിവസം പൊലീസ് ഒരു പുരുഷനൊപ്പമാണ് സംശയാസ്പമദമായ സാഹചര്യത്തില്‍ സ്ത്രീകളെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ സ്ത്രീകള്‍ തങ്ങള്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടിയാണ് ഈ കെട്ടിടം വാടകയ്‌ക്കെടുത്തതെന്നും മറ്റും പൊലീസിനോട് പറഞ്ഞു. വേശ്യാലയത്തിന്റെ നടത്തിപ്പുകാരിയായ ബിമല സ്വന്തം മകളെയാണ് അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത്. ഇക്കാര്യത്തില്‍ സ്ത്രീയ്ക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് പൊലീസ് പറഞ്ഞു. യാതൊരു കൂസലുമില്ലാതെയാണ് സംഘം അറസ്റ്റിനെ നേരിട്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+