• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആശ്രാം ബാപ്പുവിന്റെ 10 വിവാദങ്ങള്‍

  • By Soorya Chandran

ദില്ലി: ലൈംഗിക ആരപോണത്തിന് വിധേയനായ ഹിന്ദു ആത്മീയ നേതാവ് ആശ്രാം ബാപ്പു ആദ്യമായല്ല വിവാദങ്ങളില്‍ പെടുന്നത്. സന്യാസ ജീവിതത്തിന്റെ തുടക്കം മുതലേ ഇദ്ദേഹം വിവാദങ്ങളുടെ കൂട്ടുകാരനാണ്.

32-ാം വയസ്സിലാണ് ആശ്രാം ബാപ്പു സന്ത് ശ്രീ ആഷാറാംജി ആശ്രം എന്നപേരില്‍ അഹമ്മദാബാദില്‍ ആശ്രമം സ്ഥാപിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയില്‍ അങ്ങോളമിങ്ങോളമായി 200 ല്‍ അധികം ആശ്രമങ്ങളുണ്ട്. അഞ്ഞൂറ് കോടിയില്‍ അധികം സ്വത്തുമുണ്ട് ഇദ്ദേഹത്തിന്.

വധശ്രമത്തിന് കേസ്

വധശ്രമത്തിന് കേസ്

തന്റെ പഴയൊരു കൂട്ടാളിയെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ ആശ്രാം ബാപ്പുവിനെതിരെ 2009 ല്‍ ഗുജറാത്ത് പോലീസ് കേസെടുത്തിരുന്നു. ബാപ്പുവിന്റെ പഴയ സഹായി ആയിരുന്ന രാജു ചന്ദക്കിനെയാണ് വെടിവച്ചു കൊല്ലാന്‍ നോക്കിയത്.

ആശ്രമത്തില്‍ ബാപ്പുവിനെ കാണാന്‍ പാടില്ലാത്ത സാഹചര്യങ്ങലില്‍ നിരവധി തവണ കണ്ടിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞതായിരുന്നു രാജു ചന്ദക്കിനെതിരെ തിരിയാന്‍ ബാപ്പുവിനെ പ്രകോപിപ്പിച്ചത്.

ഭൂമി കയ്യേറ്റം

ഭൂമി കയ്യേറ്റം

ആശാം ബാപ്പുവിന്റെ ആശ്രമം അനധികൃതമായി കയ്യേറിയ ഭൂമി സര്‍ക്കാര്‍ 2000 ല്‍ പിടിച്ചെടുത്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആശ്രമത്തിനായി അനുവദിച്ചിരുന്നത് 10 ഏക്കര്‍ ആയിരുന്നു. ഭൂമി കയ്യേറ്റം സംബന്ധിച്ച് ഗ്രാമീണരാണ് പരാതി നല്‍കിയത്. നിരവധി തവണ ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കിയിട്ടും ആശ്രാം ബാപ്പു അനങ്ങയില്ല. ഒടുവില്‍ നിവൃത്തികെട്ടാണ് ജില്ലാ ഭരണകൂടം കയ്യേറ്റം ഒഴിപ്പിച്ചത്.

ആശ്രമത്തിലെ അസ്വാഭാവിക മരണങ്ങള്‍

ആശ്രമത്തിലെ അസ്വാഭാവിക മരണങ്ങള്‍

ആശ്രമത്തിലെ ഗുരുകുലത്തില്‍ പഠിച്ചിരുന്ന രണ്ട് കുട്ടികളുടെ മരണം വലിയ വിവാദമായിരുന്നു. 2008 ല്‍ ആയിരുന്നു സംഭവം. 10 ഉം 11 ഉം വയസ്സുള്ള കുട്ടികളെ ആശ്രമത്തില്‍ നിന്ന് കാണാതാകുകയായിരുന്നു. പിന്നീട് ഇവരുടെ മൃതദേഹങ്ങള്‍ സബര്‍മതി നദിക്കരയില്‍ നിന്നാണ് കിട്ടിയത്. ആശ്രമത്തില്‍ നടക്കുന്ന ദുര്‍മന്ത്രവാദങ്ങളുടെ ഇരകളായിരുന്നു ഈ കുട്ടികള്‍ എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

നിര്‍ഭയക്കെതിരെ ബാപ്പു

നിര്‍ഭയക്കെതിരെ ബാപ്പു

ദില്ലി കൂട്ട ബലാത്സംഗ കേസിലെ ഇരയായ പെണ്‍കുട്ടിക്കെതിരെ ബാപ്പു നടത്തിയ വിവാദ പ്രസ്താവന ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ദില്ലി പെണ്‍കുട്ടി ബലാത്സംഗം ചെയ്യുന്നവരോട് ദയക്ക് വേണ്ടി അപേക്ഷിക്കേണ്ടിയിരുന്നു എന്നാണ് ബാപ്പു പറഞ്ഞത്. ബലാത്സംഗത്തില്‍ ഇരക്കും തുല്യ പങ്കുണ്ടെന്നാണ് ബാപ്പു പറഞ്ഞത്.

മാധ്യമങ്ങളും വിമര്‍ശകരും കുരക്കും പട്ടികള്‍

മാധ്യമങ്ങളും വിമര്‍ശകരും കുരക്കും പട്ടികള്‍

ദില്ലി കൂട്ട ബലാത്സംഗ കേസിലെ പെണ്‍കുട്ടിക്കതിരെ നടത്തിയ പ്രസ്താവന വിവാദമായതോടെ ബാപ്പുവിന്റെ സമനില തെറ്റി. മാധ്യമങ്ങളേയും വിമര്‍ശകരേയും കുരക്കും പട്ടികള്‍ എന്ന് വിളിച്ചാണ് ബാപ്പു ആക്ഷേപിച്ചത്. ഇത് വീണ്ടും വിവാദമായി. പട്ടികള്‍ കുരച്ചാലും ആനയെ ഒന്നും ചെയ്യാനാകില്ലെന്നും ബാപ്പു പറഞ്ഞു.

മധ്യപ്രദേശിലെ ഭൂമി കയ്യേറ്റം

മധ്യപ്രദേശിലെ ഭൂമി കയ്യേറ്റം

2013 ജനുവരിയിലിയാണ് ബാപ്പുവിനെ തേടി മറ്റൊരു വിവാദം എത്തിയത്. മധ്യപ്രദേശിലെ ഭൂമി കയ്യേറ്റമായിരുന്നു പ്രശ്‌നം. ഏതാണ് എഴുനൂറ് കോടി രൂപയുടെ ഭൂമി ആശ്രമം കയ്യേറിയതായി പറയുന്നു.

ദുരൂഹ മരണങ്ങള്‍

ദുരൂഹ മരണങ്ങള്‍

ദുരൂഹ മരണങ്ങളുടെ പ്രേതം വീണ്ടും ആശ്രമത്തെ പിടികൂടിയത് 2013 ഫെബ്രുവരിയിലാണ്. ജബല്‍പൂരിലെ ആശ്രമത്തില്‍ 24 വയസ്സുകാരനായ രാഹുല്‍ പചൗരിയുടെ മരണം കോളിളക്കം സൃഷ്ടിച്ചു. വിഷം അകത്ത് ചെന്നാണ് രാഹുല്‍ മരിച്ചത്. രാഹുലിനെ വിഷം കൊടുത്ത് കൊന്നതാണെന്ന് അദ്ദേഹത്തിന്റെ പിതാവ് ആരോപിച്ചു. ആശ്രമത്തില്‍ വ്യാജമരുന്നുകള്‍ വില്‍ക്കുന്ന കാര്യം കണ്ടുപിടിച്ചതാണ് രാഹുലിനെ കൊല്ലാന്‍ കാരണമെന്നും പറയുന്നു.

നരേന്ദ്ര മോഡിക്കെതിരെയും

നരേന്ദ്ര മോഡിക്കെതിരെയും

തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന് ആശ്രാം ബാപ്പു പറഞ്ഞു. ആശ്രമത്തിലെ ഗുരുകുലത്തിലെ രണ്ട് കുട്ടികളുടെ മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കാന്‍ തുടങ്ങിയ സാഹച്യത്തിലായിരുന്നു ബാപ്പുവിന്റെ ഭീഷണി.

ആരാധകനെ തൊഴിച്ചു

ആരാധകനെ തൊഴിച്ചു

2013 ഫെബ്രുവരിയിലാണ് ആധ്യാത്മിക നേതാവിന്റെ ദേഷ്യത്തിന്റെ ശക്തി അനുയായികള്‍ക്ക് മനസ്സിലായത്. ഗുരുവിന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങാനെത്തിയ അമന്‍ സിങ് എന്നയാള്‍ക്ക് ബാപ്പു നല്ല ചവിട്ട് വച്ചുകൊടുത്തു. ഇതോടെ ബാപ്പുവിന്റെ സുരക്ഷാ ഭടന്‍മാരും ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു.

മാധ്യമ പ്രവര്‍ത്തകനും അടി കൊടുത്തു

മാധ്യമ പ്രവര്‍ത്തകനും അടി കൊടുത്തു

2012 സെപ്റ്റംബറിലാണ് ആശ്രാം ബാപ്പുവിന്റെ ദേഷ്യത്തിന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഇരയാകുന്നത്. ഗാസിയാ ബാദില്‍ വച്ച് നടന്ന സത്സംഗത്തിനിടെയായിരുന്നു സംഭവം. ബാപ്പുവിന്റെ അഭിമുഖം എടുക്കാനെത്തിയ ഹിന്ദി ചാനലിന്റെ റിപ്പോര്‍ട്ടര്‍ക്കാണ് തല്ല് കിട്ടിയത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ ഷൂട്ട് ചെയ്യാതിരുന്നതാണ് ബാപ്പുവിനെ പ്രകോപിപ്പിച്ചത്.

English summary
From a long time, 72-year-old self-proclaimed Godman Asaram Bappu has been embroiled in various controversies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more