Get Updates
Get notified of breaking news, exclusive insights, and must-see stories!

വീഡിയോ വ്യാജം; ബച്ചന് മോഡിയുടെ പിന്തുണ

അഹമ്മദാബാദ്: വ്യാജവീഡിയോ വിവാദത്തില്‍ സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പിന്തുണ. നരേന്ദ്രമോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അമിതാബ് ബച്ചന്‍ പിന്തുണയ്ക്കുന്ന വീഡിയോയാണ് വിവാദത്തിലായത്. യൂ ട്യൂബില്‍ ആരോ അപ്ലോഡ് ചെയ്ത വീഡിയോ തന്റെതല്ലെന്ന് അമിതാഭ് ബച്ചന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

നരേന്ദ്ര മോഡി മാത്രമാണ് ഇന്ത്യയുടെ ഏക പ്രതീക്ഷയെന്ന് അമിതാഭ് ബച്ചന്‍ പറയുന്ന വീഡിയോ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഓണ്‍ലൈന്‍ ലോകത്തും വൈറലായിരുന്നു. 2007 ല്‍ ഇന്ത്യയുടെ ബച്ചന്‍ മഹത്വത്തെക്കുറിച്ച് പറയുന്ന വീഡിയോ എഡിറ്റ് ചെയ്ത് മോഡിക്ക് അനുകൂലമാക്കി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ അമിതാഭ് ബച്ചന്‍ തന്നെ പോസ്റ്റും ഇട്ടിരുന്നു.

modi-big b

ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് അമിതാഭ് ബച്ചന്‍. എന്നാല്‍ ഇത്തരത്തില്‍ വീഡിയോ നിര്‍മിക്കപ്പെട്ടത് അദ്ദേഹത്തെ അലോസരപ്പെടുത്തിയിരുന്നു. നിയമപരമായി തെറ്റാണ് ഈ നടപടി എന്നും ഇതിനെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബച്ചന്റെ ട്വിറ്റര്‍ സന്ദേശത്തിന് മറുപടിയായാണ് നരേന്ദ്രമോഡി വ്യാജവീഡിയോയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടത്. അദ്ദേഹത്തിന് പിന്തുണ നല്‍കുന്നതായും നരേന്ദ്രമോഡി പറഞ്ഞു. വീഡിയോ അപ്ലോഡ് ചെയ്തവര്‍ അമിതാഭ് ബച്ചനോട് മാപ്പ് പറയണമെന്നും മോഡി ആവശ്യപ്പെട്ടു. അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ പോസ്റ്റിന് ആരാധകരില്‍ നിന്നും കനത്ത പിന്തുണയാണ് ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+