സ്‌ക്കൂള്‍ ബസ്സില്‍ യുവതിയുടെ അഴുകിയ മൃതദേഹം

സുഷാന്ത് ലോക് ഫേസ് ഏരിയ 2 വിലെ ഷാലോം ഹില്‍സ് ഇന്റര്‍നാഷണല്‍ സ്‌ക്കൂളിന്റെതാണ് ബസ്സ്. എന്നാല്‍ സംഭവത്തെക്കുറിച്ച് കൂടുതലായൊന്നുമറിയില്ലെന്ന് സ്‌ക്കൂള്‍ അധികൃതര്‍ പറഞ്ഞു. ബസ്സ് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്‌ക്ക് എടുത്തതാണെന്നും അത് കൊണ്ട് തന്നെ ബസ്സ് എവിടെ പാര്‍ക്ക് ചെയ്യുന്നുവെന്ന് തങ്ങള്‍ നോക്കാറില്ലെന്ന്‌ും സ്‌ക്കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കി.
ബസ്സ് ഡ്രൈവറെയും സഹായിയേയും സമീപവാസികളേയും പോലീസ് ചോദ്യം ചെയ്‌തു. ഗുര്‍ഗാവ് വില്ലേജില്‍ തന്നെ താമസിക്കുന്ന ബസ്സ് ഡ്രൈവര്‍ രാജന്‍ സിംഗ് സ്‌ക്കൂള്‍ സമയം കഴിഞ്ഞാല്‍ ആളൊഴിഞ്ഞ സ്ഥലത്ത് ബസ്സ് പാര്‍ക്ക് ചെയ്‌ത് വീട്ടില്‍ പോവുകയാണ് പതിവെന്നും കഴിഞ്ഞ നാല് ദിവസങ്ങളായി സ്‌ക്കൂളിന് അവധിയായതു കൊണ്ട് ബസ്സ് എടുത്തില്ലയെന്നും മൊഴി നല്‍കി. ബസ്സ് പാര്‍ക്ക് ചെയ്‌തിരുന്നതിന്റെ അടുത്ത് തന്നെയാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്.
കൊലപാതകത്തിനു മുന്‍പ് ബലാത്സംഗം നടന്നിരിക്കാനുള്ള സാധ്യത പോലീസ് തള്ളികളയുന്നില്ല. എന്നാല്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം മാത്രമേ യഥാര്‍ത്ഥ കാരണം പറയാനാവൂ എന്ന് ഡെപ്യൂട്ടി് കമ്മീഷണര്‍ സുരേന്ദര്‍ പാല്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications