Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹത്തട്ടിപ്പ്: നടന്‍ നിയമയുദ്ധത്തിന്

കൊല്ലം: വിവാഹത്തട്ടിപ്പുകേസില്‍ അറസ്റ്റിലായ സിനിമാ - സീരിയല്‍ നടന്‍ ജൂനിയര്‍ ജയന്‍ എന്ന ആദിത്യന്‍ ജയന്‍ നിയമയുദ്ധത്തിന് ഒരുങ്ങുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ തന്നെ അറസ്റ്റ് ചെയ്ത സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് ആദിത്യന്‍ നിയമസഹായം തേടിയത്. മനുഷ്യാവകാശ ലംഘനം നടത്തി എന്നാണ് നടന്റെ ആരോപണം. നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ കിട്ടണമെന്നും കൊല്ലം സ്വദേശിയായ നടന്‍ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഗുരുവായൂരില്‍ വെച്ച് 2007 ല്‍ ആയിരുന്നു ഇത്. വിവാഹനിശ്ചയം നടത്തിയ ശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തു എന്നായിരുന്നു കേസ്. ഈ കേസില്‍ ഇക്കഴിഞ്ഞ ജൂലായ് പത്തിന് പോലീസ് ജയനെ അറസ്റ്റ് ചെയ്തിരുന്നു.

adithyan jayan

എന്നാല്‍ ഈ അറസ്റ്റിനെതിരെയാണ് നടന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ ബന്ധുക്കളെ അറിയിക്കാന്‍ പോലും തന്നെ അനുവദിച്ചില്ല എന്ന് പരാതിയില്‍ പറയുന്നു. മാത്രമല്ല, സ്റ്റേഷനിലേക്ക് മാധ്യമപ്രവര്‍ത്തകരെ വിൡച്ചുവരുത്തി അവരുടെ മുന്നില്‍ വച്ച് തന്നെ അപമാനിക്കാനും ശ്രമം നടത്തി എന്നും ഇദ്ദേഹം ആരോപിക്കുന്നു.

അന്തരിച്ച സൂപ്പര്‍ സ്റ്റാര്‍ ജയന്റെ സഹോദരപുത്രനാണ് ആദിത്യന്‍. സിനിമാ - സീരിയല്‍ രംഗത്ത് ജൂനിയര്‍ ജയന്‍ എന്ന പേരിലും ഇയാള്‍ ശ്രദ്ധേയനാണ്. നിരവധി സീരിയലുകളിലും സിനിമയിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+