കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിതയുടെ മൊഴി; വെളിപ്പെടുത്തലുമായി സുരേന്ദ്രന്‍

Google Oneindia Malayalam News

k surendran
പത്തനംതിട്ട: സോളാര്‍ കേസിലെ വിവാദനായിക സരിത എസ് നായരെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തീരുന്നില്ല. സരിതയുടെ മൊഴിയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനാണ് വീണ്ടും രംഗത്തെത്തിയത്. സരിതയുടെ യഥാര്‍ത്ഥ മൊഴി 21 പേജാണ് എന്നാണ് വിവരാവകാശ രേഖയില്‍ പറയുന്നതെന്നാണ് സുരേന്ദ്രന്റെ വെളിപ്പെടുത്തല്‍.

ജയില്‍ അധികൃതരുടെ സാന്നിധ്യത്തില്‍ 21 പേജുള്ള മൊഴിയാണ് അഭിഭാഷകനാണ് സരിത കൈമാറിയത്. എന്നാല്‍ ഈ മൊഴി പിന്നീട് അട്ടിമറിക്കപ്പെട്ടു. കെ ബാബുവും ബെന്നി ബെഹ്നാനും ചേര്‍ന്നാണ് ഈ മൊഴി തിരുത്തിയത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. സോളാര്‍ കേസിലെ മൊഴി തിരുത്തിയതാണ് എന്ന് സുരേന്ദ്രന്‍ നേരത്തെയും ആരോപണം ഉന്നയിച്ചിരുന്നു.

സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനുമായി ബെന്നി ബഹ്നാന്‍ വിലപേശല്‍ നടത്തി എന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. എന്നാല്‍ ഇത് തെറ്റാണെന്ന് കാണിച്ച് ബെന്നി ബഹ്നാന്‍ കെ സുരേന്ദ്രനെതിരെ വക്കീല്‍നോട്ടീസ് അയച്ചിരുന്നു. അതേസമയം സരിതയെ ജയിലില്‍ സന്ദര്‍ശിച്ചവരില്‍ ഒരാളെക്കുറിച്ച് കൃത്യമായ രേഖകള്‍ ഇല്ലാത്തതും വിവാദമാകുന്നുണ്ട്.

സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനോടൊപ്പം ഇയാള്‍ ജയിലില്‍ എത്തി എന്നാണ് രേഖകളില്‍ ഉള്ളത്. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇല്ലതാനും. സോളാര്‍ കേസില്‍ മൊഴി സരിത നായര്‍ മൊഴി തിരുത്തി എന്ന ആരോപണം കൂടുതല്‍ ചൂടുപിടിപ്പിക്കുന്നതാണ് കെ സുരേന്ദ്രന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍.

English summary
BJP General secretary K Surendran came forward with more details about Solar scam accused Saritha Nair's statement. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X