Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസനിധിയിലേക്ക് സോളാറിന്റെ സംഭാവന

Oommen Chandy
തിരുവനന്തപുരം: സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ ഒരു പ്രസ്താവനകൂടെ അദ്ദേഹത്തിനെതിരെ തിരിയുന്നു. ടീം സോളാറിന്റെ ഒരു ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതശ്വാസനിധിയിലേക്ക് കിട്ടിയെന്നും അത് പണമില്ലാത്തതിനാല്‍ മടങ്ങിയെന്നുമാണ് മുഖ്യമന്ത്രി നേരത്തെ നിയസഭയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാക്കുകള്‍ക്ക് വിരുദ്ധമായി പുതിയ വെളിപ്പെടുത്തല്‍.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടീം സോളാര്‍ കമ്പനി രണ്ട് തവണ സംഭാവന നല്‍കിയിരുന്നെന്നും ഇതില്‍ ഒരു ചെക്ക് പണമില്ലാതെ മടങ്ങിയെന്നും ധനവകുപ്പിന്റെ സ്ഥിരീകരണം. സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുമൊത്ത് സരിത മുഖ്യമന്ത്രിയെ കണ്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ഇതിലൊരു ചെക്ക് ലഭിച്ചതെന്ന് ധനവകുപ്പ് വെളിപ്പെടുത്തി.

2011 ആഗസ്ത് 11നും 2012 ജൂലൈ 10നുമാണ് ചെക്കുകള്‍ ലഭിച്ചതെന്ന് ധനവകുപ്പ് വിവരാവകാശനിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നു. രണ്ട് ലക്ഷം രൂപയുടെ രണ്ട് ചെക്കുകളാണ് ലഭിച്ചത്. ഇതിലൊരു ചെക്ക് പണമില്ലതെ മടങ്ങി. ധനകാര്യ വകുപ്പ് തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്.

മുഖ്യമന്ത്രിയെ കാണാന്‍ തന്നെ വിളിച്ചുകൊണ്ടു പോയ സരിത ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി എന്ന് നേരത്തെ ശ്രീധരന്‍ നായര്‍ വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ കണ്ടെന്ന ശ്രീധരന്‍ നായരുടെ വാക്കുകള്‍ക്ക് കൂടുതല്‍ ബലമേകുന്നതാണ് ധനവകുപ്പിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+