ക്രൂരതയ്ക്കെതിരെ സുന്ദരികള്‍ തുണിയുരിഞ്ഞപ്പോള്‍
മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയ്ക്കെതിരെ സുന്ദരികള്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സിഡ്നി ഞെട്ടി. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും അവരുടെ സംരക്ഷത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന പെറ്റ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് മൃഗങ്ങളോടുള്ള ക്രൂരതയ്ക്കെതിരെ തുണിയുരിഞ്ഞ് പ്രതിഷേധച്ചത്.
ആഗസ്റ്റ് 21 നാണ് സിഡ്നിയില്‍ നടക്കുന്ന ഫാഷന്‍ ഫെസ്റ്റിവല്‍ വേദിയ്ക്ക് മുന്പില് തുണിയുരിഞ്ഞുള്ള പ്രതിഷേധം നടന്നത്. ഫാഷന്‍ ഫെസ്റ്റിവലില്‍ രോമക്കുപ്പായങ്ങളും തുകലും ഉപയോഗിയ്ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. നൂറു കണക്കിന് സുന്ദരികളാണ് നിരത്തുകളില്‍ നഗ്നരായി പ്രതിഷേധിച്ചത്.

തുണിയുരിഞ്ഞുള്ള പ്രതിഷേധം
രോമക്കുപ്പായങ്ങളും തുകലും ഫാഷന്‍ ഷോയില്‍ ഉപയോഗിയ്ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രോമക്കുപ്പായ നിര്‍മ്മാണത്തിനും തുകലിനുമായി മൃഗങ്ങളെ കൊന്നൊടുക്കുന്നത് ക്രൂരതയാണെന്നാണ് പെറ്റ പ്രവര്‍ത്തകര്‍ പറയുന്നത്

എന്താണ് പെറ്റ
പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് അനിമല്‍സ് അഥവാ പെറ്റ മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഒരു അമേരിയ്ക്കന്‍ സംഘടനയാണ്. വിര്‍ജീനിയയിലെ നോര്‍ഫോള്‍ക്കിലാണ് സംഘടനയുടെ ആസ്ഥാനം.300 ഉദ്യോഗസ്ഥരോളം സംഘടനയില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. 1980 ലാണ് പെറ്റ രൂപീകരിച്ചത്

മൃഗ സ്നേഹം
ഒരു കൂട്ടം മൃഗ സ്നേഹികളാണ് പെറ്റയുടെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍

പെറ്റയുടെ ജനനം
1980 ല്‍ ന്യൂകിര്‍ക്ക് എന്ന സ്ത്രീയും മൃഗാവകാശ സംരക്ഷണ പ്രവര്ത്തകന് അലക്സ് പചേകൊയും ചേര്‍ന്നാണ് പെറ്റ രൂപീകരിച്ചത്. 1981 ലാണ് പെറ്റ ജന ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്

വേറിട്ട പ്രതിഷേധങ്ങള്‍
മുന്നൂറ് ഉദ്യോഗസ്ഥരും അതിലധികം അനുയായികളും ഉള്ള ഈ അമേരിയ്ക്കന്‍ സംഘടനയുടെ വേറിട്ട പ്രതിഷേധങ്ങളാണ് ഇതിനെ കൂടുതല്‍ ജനകീയമാക്കിയത്.

കൂട്ടിലടയ്ക്കരുത്
മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതിനും അവരുടെ ജീവിയ്ക്കാനുള്ള അവകാശത്തെ നിഷേധിയ്ക്കുന്നതിനും സംഘടന എതിരാണ്. പ്രതിഷേധങ്ങളില്‍ മിക്കപ്പോഴും പ്രവര്‍ത്തകര്‍ മൃഗങ്ങളുടെ വേഷം ഉപയോഗിച്ച് കൂടുകളില്‍ കിടക്കാറുണ്ട്. ഇത്തരത്തില്‍ വേറിട്ട പല പ്രതിഷേധ രീതികളും പെറ്റയ്ക്കുണ്ട്.

വിമര്‍ശനങ്ങള്‍
സംഘടനയുടെ പ്രവര്‍ത്തന രീതികള്‍ക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്

എല്ലാം മൃഗങ്ങള്‍ക്ക് വേണ്ടി
ഡിഡ്നി ഫാഷന്‍ ഫെസ്റ്റിവലില്‍ രോമക്കുപ്പായവും തുകലും ഉപയോഗിയ്ക്കുന്നതിനെതിരെ പ്രതിഷേധിയ്ക്കുന്ന സ്ത്രീകള്‍

തെരുവില്‍
തെരുവില്‍ പ്രതിഷേധിയ്ക്കുന്നവര്‍

ക്രൂരത
മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത വെളിവാക്കാന്‍ പോസ്റ്ററുകളുമായി പ്രതിഷേധിയ്ക്കുന്നവര്‍

മൃഗസ്നേഹികള്‍
സ്ത്രീകളും പുരുഷന്മാരും പെറ്റയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. പ്രതിഷേധങ്ങളിലും ഇവര്‍ ഒരുമിച്ചാണ്.

മാധ്യമ ശ്രദ്ധ
നഗ്നരായി പ്രതിഷേധിയ്ക്കുക, സ്വയം കൂടുകളില്‍ അടയ്ക്കുക എന്നിങ്ങനെ വേറിട്ട പ്രതിഷേധ രീതികളിലൂടെയാണ് പെറ്റ മാധ്യമ ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്

സെലിബ്രിറ്റികള്‍
ഒട്ടേരെ സെലിബ്രിറ്റികളും പെറ്റയില്‍ അംഗങ്ങളാണ്

രോമക്കുപ്പായത്തെക്കാള് നല്ലത് നഗ്നത
മൃഗങ്ങളെ കൊലപ്പെടുത്തിയും അല്ലാതെയും രോമക്കുപ്പായങ്ങളും മറ്റും ഉണ്ടാക്കി അവ ധരിയ്ക്കുന്നതിനെക്കാള് നല്ലത് നഗ്നരായിരിയ്ക്കുന്നതാണെന്നാണ് പെറ്റയുടെ അഭിപ്രായം

ഏഷ്യന്‍ രാജ്യങ്ങളില്‍ പെറ്റ
ഏഷ്യന്‍ രാജ്യങ്ങളില്‍ പെറ്റയ്ക്ക് അനുയായികള്‍ ധാരാളമുണ്ട്. ചൈന, ജപ്പാന്, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവ പെറ്റയുടെ പ്രിയപ്പെട്ട നാടുകളില്‍ ചിലതാണ്
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications