കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൂരതയ്ക്കെതിരെ സുന്ദരികള്‍ തുണിയുരിഞ്ഞപ്പോള്‍

  • By Meera Balan
Google Oneindia Malayalam News

മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയ്‌ക്കെതിരെ സുന്ദരികള്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ സിഡ്‌നി ഞെട്ടി. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കും അവരുടെ സംരക്ഷത്തിനും വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന പെറ്റ എന്ന സംഘടനയിലെ പ്രവര്‍ത്തകരാണ് മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ തുണിയുരിഞ്ഞ് പ്രതിഷേധച്ചത്.

ആഗസ്റ്റ് 21 നാണ് സിഡ്‌നിയില്‍ നടക്കുന്ന ഫാഷന്‍ ഫെസ്റ്റിവല്‍ വേദിയ്ക്ക് മുന്‍പില്‍ തുണിയുരിഞ്ഞുള്ള പ്രതിഷേധം നടന്നത്. ഫാഷന്‍ ഫെസ്റ്റിവലില്‍ രോമക്കുപ്പായങ്ങളും തുകലും ഉപയോഗിയ്ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. നൂറു കണക്കിന് സുന്ദരികളാണ് നിരത്തുകളില്‍ നഗ്നരായി പ്രതിഷേധിച്ചത്.

തുണിയുരിഞ്ഞുള്ള പ്രതിഷേധം

തുണിയുരിഞ്ഞുള്ള പ്രതിഷേധം

രോമക്കുപ്പായങ്ങളും തുകലും ഫാഷന്‍ ഷോയില്‍ ഉപയോഗിയ്ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രോമക്കുപ്പായ നിര്‍മ്മാണത്തിനും തുകലിനുമായി മൃഗങ്ങളെ കൊന്നൊടുക്കുന്നത് ക്രൂരതയാണെന്നാണ് പെറ്റ പ്രവര്‍ത്തകര്‍ പറയുന്നത്

എന്താണ് പെറ്റ

എന്താണ് പെറ്റ

പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് അഥവാ പെറ്റ മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഒരു അമേരിയ്ക്കന്‍ സംഘടനയാണ്. വിര്‍ജീനിയയിലെ നോര്‍ഫോള്‍ക്കിലാണ് സംഘടനയുടെ ആസ്ഥാനം.300 ഉദ്യോഗസ്ഥരോളം സംഘടനയില്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. 1980 ലാണ് പെറ്റ രൂപീകരിച്ചത്

മൃഗ സ്‌നേഹം

മൃഗ സ്‌നേഹം

ഒരു കൂട്ടം മൃഗ സ്‌നേഹികളാണ് പെറ്റയുടെ രൂപീകരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍

പെറ്റയുടെ ജനനം

പെറ്റയുടെ ജനനം

1980 ല്‍ ന്യൂകിര്‍ക്ക് എന്ന സ്ത്രീയും മൃഗാവകാശ സംരക്ഷണ പ്രവര്‍ത്തകന്‍ അലക്‌സ് പചേകൊയും ചേര്‍ന്നാണ് പെറ്റ രൂപീകരിച്ചത്. 1981 ലാണ് പെറ്റ ജന ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്

വേറിട്ട പ്രതിഷേധങ്ങള്‍

വേറിട്ട പ്രതിഷേധങ്ങള്‍

മുന്നൂറ് ഉദ്യോഗസ്ഥരും അതിലധികം അനുയായികളും ഉള്ള ഈ അമേരിയ്ക്കന്‍ സംഘടനയുടെ വേറിട്ട പ്രതിഷേധങ്ങളാണ് ഇതിനെ കൂടുതല്‍ ജനകീയമാക്കിയത്.

കൂട്ടിലടയ്ക്കരുത്

കൂട്ടിലടയ്ക്കരുത്

മൃഗങ്ങളെ കൂട്ടിലടയ്ക്കുന്നതിനും അവരുടെ ജീവിയ്ക്കാനുള്ള അവകാശത്തെ നിഷേധിയ്ക്കുന്നതിനും സംഘടന എതിരാണ്. പ്രതിഷേധങ്ങളില്‍ മിക്കപ്പോഴും പ്രവര്‍ത്തകര്‍ മൃഗങ്ങളുടെ വേഷം ഉപയോഗിച്ച് കൂടുകളില്‍ കിടക്കാറുണ്ട്. ഇത്തരത്തില്‍ വേറിട്ട പല പ്രതിഷേധ രീതികളും പെറ്റയ്ക്കുണ്ട്.

വിമര്‍ശനങ്ങള്‍

വിമര്‍ശനങ്ങള്‍

സംഘടനയുടെ പ്രവര്‍ത്തന രീതികള്‍ക്കെതിരെ ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്

എല്ലാം മൃഗങ്ങള്‍ക്ക് വേണ്ടി

എല്ലാം മൃഗങ്ങള്‍ക്ക് വേണ്ടി

ഡിഡ്‌നി ഫാഷന്‍ ഫെസ്റ്റിവലില്‍ രോമക്കുപ്പായവും തുകലും ഉപയോഗിയ്ക്കുന്നതിനെതിരെ പ്രതിഷേധിയ്ക്കുന്ന സ്ത്രീകള്‍

തെരുവില്‍

തെരുവില്‍

തെരുവില്‍ പ്രതിഷേധിയ്ക്കുന്നവര്‍

ക്രൂരത

ക്രൂരത

മൃഗങ്ങളോടുള്ള മനുഷ്യന്റെ ക്രൂരത വെളിവാക്കാന്‍ പോസ്റ്ററുകളുമായി പ്രതിഷേധിയ്ക്കുന്നവര്‍

മൃഗസ്‌നേഹികള്‍

മൃഗസ്‌നേഹികള്‍

സ്ത്രീകളും പുരുഷന്‍മാരും പെറ്റയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. പ്രതിഷേധങ്ങളിലും ഇവര്‍ ഒരുമിച്ചാണ്.

മാധ്യമ ശ്രദ്ധ

മാധ്യമ ശ്രദ്ധ

നഗ്നരായി പ്രതിഷേധിയ്ക്കുക, സ്വയം കൂടുകളില്‍ അടയ്ക്കുക എന്നിങ്ങനെ വേറിട്ട പ്രതിഷേധ രീതികളിലൂടെയാണ് പെറ്റ മാധ്യമ ശ്രദ്ധയാകര്‍ഷിയ്ക്കുന്നത്

സെലിബ്രിറ്റികള്‍

സെലിബ്രിറ്റികള്‍

ഒട്ടേരെ സെലിബ്രിറ്റികളും പെറ്റയില്‍ അംഗങ്ങളാണ്

രോമക്കുപ്പായത്തെക്കാള്‍ നല്ലത് നഗ്നത

രോമക്കുപ്പായത്തെക്കാള്‍ നല്ലത് നഗ്നത

മൃഗങ്ങളെ കൊലപ്പെടുത്തിയും അല്ലാതെയും രോമക്കുപ്പായങ്ങളും മറ്റും ഉണ്ടാക്കി അവ ധരിയ്ക്കുന്നതിനെക്കാള്‍ നല്ലത് നഗ്നരായിരിയ്ക്കുന്നതാണെന്നാണ് പെറ്റയുടെ അഭിപ്രായം

ഏഷ്യന്‍ രാജ്യങ്ങളില്‍ പെറ്റ

ഏഷ്യന്‍ രാജ്യങ്ങളില്‍ പെറ്റ

ഏഷ്യന്‍ രാജ്യങ്ങളില്‍ പെറ്റയ്ക്ക് അനുയായികള്‍ ധാരാളമുണ്ട്. ചൈന, ജപ്പാന്‍, മലേഷ്യ, ദക്ഷിണ കൊറിയ എന്നിവ പെറ്റയുടെ പ്രിയപ്പെട്ട നാടുകളില്‍ ചിലതാണ്

English summary
Activists of People for the Ethical Treatment of Animals (PETA) on Wednesday staged a protest outside a venue set for fashion festival here against the use of fur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X