Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ രസകരമായ വിവാഹ വിശേഷങ്ങള്‍

വര്‍ണ-രാജ്യ ഭേദമില്ലാതെ എല്ലാ സംസ്‌കാരങ്ങളിലും ഉള്ള ഒരു സംഭവമാണ് വിവാഹം. അത് എങ്ങനെ നടത്തുന്നു എന്നതിലാണ് വ്യത്യസ്തത. പല സ്ഥലങ്ങളിലും നല്ല രസികന്‍ ആചാരങ്ങളാണ് വിവാഹത്തിന്റെ ഭാഗമായി ഉള്ളത്.

ഓരോ രാജ്യവും ഓരോ സംസ്‌കാരവും അവരുടെ പരമ്പരാഗത രീതികളിലാണ് വിവാഹങ്ങള്‍ നടത്തുക. ചിലയിടത്ത് രസകരമായ ആചാരങ്ങളാണ് ഉള്ളതെങ്കില്‍ മറ്റ് ചില ഇടങ്ങളില്‍ ആളെ കുഴക്കുന്ന പരിപാടികളും ഉണ്ട്.

ലോകത്തെ രസകരമായ ചില വിവാഹ വിശേഷങ്ങള്‍ കാണാം.

പട്ടിക്കല്യാണം

പട്ടിക്കല്യാണം

മൃഗങ്ങളെ വിവാഹം ചെയ്യാന്‍ ഒരു രാജ്യത്തേയും നിയമം അനുവദിക്കുന്നില്ല. മനുഷ്യന്‍ ഉണ്ടാക്കിയ നിയമം മാത്രമല്ല പ്രകൃതി നിയമവും അതിന് എതിരാണ്. എങ്കിലും ചില സ്ഥലങ്ങളില്‍ ആചാരത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് മൃഗങ്ങളെ കല്യാണം കഴിക്കേണ്ടി വരുന്നുണ്ട്.

നിറങ്ങള്‍ ചാലിച്ച്

നിറങ്ങള്‍ ചാലിച്ച്

സ്‌കോട്ട്‌ലാന്‍ഡിലെ രസികന്‍ ആചാരമാണിത്. വധുവിനെ കൂട്ടുകാരും ബന്ധുക്കളും ഒക്കെ ചേര്‍ന്ന് ചായത്തില്‍ മുക്കിയെടുത്ത പോലെ ആക്കും. നമ്മുടെ നാട്ടിലെ ഹോളി പോലെയാണ് സ്‌കോട്ട്‌ലാന്‍ഡിലെ പെണ്‍കുട്ടികള്‍ക്ക് കല്യാണം.

തട്ടിക്കൊണ്ട് പോയി കെട്ടണം

തട്ടിക്കൊണ്ട് പോയി കെട്ടണം

ഏഷ്യയിലും ആഫ്രിക്കയിലും നിര്‍ബന്ധിത വിവാഹങ്ങള്‍ ഇപ്പോഴും സര്‍വ്വ സാധാരണമാണ്. ചില സ്ഥലങ്ങളില്‍ വധുവിനെ തട്ടിക്കൊണ്ട് പോയി കല്യാണം കഴിച്ചാലെ നാട്ടുകാര്‍ അംഗീകരിക്കു.

 ഉമ്മവച്ച് കൊല്ലും

ഉമ്മവച്ച് കൊല്ലും

സ്വീഡനിലെ അതീവ രസകരമായ ഒരു ആചാരമാണിത്. കല്യാണത്തിനെത്തുന്ന ഓരോ പുരുഷനും വധുവിനെ ചുംബിക്കും. പക്ഷേ വരന്‍ വിഷമിക്കേണ്ട കാര്യമില്ല. എല്ലാ സ്ത്രീകളും വരനേയും ചുംബിക്കും.

പ്ലേറ്റ് പൊട്ടിച്ചും കല്യാണം

പ്ലേറ്റ് പൊട്ടിച്ചും കല്യാണം

കല്യാണത്തിന് വരുമ്പോള്‍ എല്ലാവരും വധൂവരന്‍മാര്‍ക്ക് സമ്മാനമായി ഉടയുന്ന മണ്‍പാത്രങ്ങള്‍ നല്‍കണമെന്നുണ്ട് ചില സ്ഥലങ്ങളില്‍. ചടങ്ങ് കഴിയുമ്പോള്‍ ഈ പാത്രങ്ങള്‍ മുഴുവന്‍ നവദന്പതിമാര്‍ ചേര്‍ന്ന് എറിഞ്ഞ് പൊട്ടിച്ചു തീര്‍ക്കുമത്രേ.

 ചെരുപ്പ് മോഷണം

ചെരുപ്പ് മോഷണം

ഇന്ത്യയില്‍ ചില ഇടങ്ങളിലുള്ള രസകരമായ ഒരു പരിപാടിയാണിത്. വധുവിന്റെ സഹോദരിയും കൂട്ടുകാരും ചേര്‍ന്ന് വരന്റെ ചെരുപ്പ് മോഷ്ടിക്കും. ഒടുവില്‍ ചെരുപ്പ് തേടി അലയുന്ന കല്യാണച്ചെക്കന്റെ മുന്നില്‍ ഇവര്‍ തന്നെ ചെരുപ്പ് എത്തിച്ച് കൊടുക്കും. പക്ഷേ ഇത്തി പോക്കറ്റ് മണി തടയണം എന്ന് മാത്രം.

മുഖത്ത് തുപ്പുന്നതും ഒരാചാരം

മുഖത്ത് തുപ്പുന്നതും ഒരാചാരം

ആഫ്രിക്കയിലെ ഗോത്രമേഖലകളില്‍ രസകരമായ ഒരുപാട് വിവാഹ ചടങ്ങുകള്‍ ഉണ്ട്. അതിലൊന്നാണ് ഈ തുപ്പല്‍ ചടങ്ങ്. കല്യാണപ്പെണ്ണിന്റെ അച്ഛന്‍ പെണ്ണിന്റെ മുഖത്തും നെഞ്ചത്തും തുപ്പിയാല്‍ ആണത്രെ ഇവിടെ വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാകൂ.

വൈക്കോല്‍ പൂതങ്ങള്‍

വൈക്കോല്‍ പൂതങ്ങള്‍

നാട്ടിലെ ചെക്കന്‍മാരെയൊക്കെ വൈക്കോല്‍ കെട്ടിച്ച് ഒരു വീട്ടിലേക്ക് തള്ളിവിടും. അതില്‍ കല്യാണച്ചെക്കന്‍ ഇറങ്ങി പെണ്ണിന്റെ വീട്ടിലേക്ക് ചെല്ലണം. അതും വൈക്കോല്‍ കുപ്പായം മാത്രം ധരിച്ച്. പെണ്ണിന്റെ വീട്ടിലെത്തിയാല്‍ അവള്‍ക്കൊപ്പം നൃത്തം ചെയ്യണം. ഇനി അവളുടെ കൂട്ടുകാരികള്‍ കൂടി സ്ഥലത്തുണ്ടെങ്കില്‍ അവര്‍ക്കൊപ്പവും വൈക്കോല്‍ കുപ്പായത്തില്‍ നൃത്തം ചെയ്‌തേ പറ്റൂ.

 മരക്കല്യാണം

മരക്കല്യാണം

ചില സ്ഥലങ്ങളില്‍ മൃഗങ്ങലെ കല്യാണം കഴിക്കുന്ന കാര്യം പറഞ്ഞില്ലേ. അതുപോലെ മരത്തിനെ കല്യാണം കഴിക്കുന്ന ഒരു ഏര്‍പ്പാട് ഇന്ത്യയിലെ ചില ഗോത്ര വര്‍ഗ്ഗങ്ങളില്‍ ഉണ്ട്.

കളര്‍ഫുള്‍ ഓര്‍ കളര്‍ലെസ്സ്

കളര്‍ഫുള്‍ ഓര്‍ കളര്‍ലെസ്സ്

വിവാഹം ആര്‍ഭാടവും ആഘോഷവും ആണ്. കല്യാണപ്പെണ്ണ് നനന്നായി ഒരുങ്ങി വര്‍ണങ്ങള്‍ ചൊരിയുന്ന കുപ്പായമൊക്കെ ഇട്ട് നില്‍ക്കുതാണ് പൊതുവേയുള്ള രീതി. എന്നാല്‍ പാശ്ചാത്യര്‍ മാത്രം ഇക്കാര്യത്തില്‍ കുറച്ച് വ്യത്യസ്തരാണ്. വെളുത്ത നിറത്തിലുള്ള വിവാഹ വസ്ത്രങ്ങളേ പാശ്ചാത്യ ലോകത്തെ വധുക്കള്‍ ഉപയോഗിക്കാറുള്ളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+