തെലുങ്കാന വിഷയം ഉന്നയിച്ച് പാര്‍ലമെന്റെില്‍ ബഹളം വെച്ച 12 എം പി മാരെ സസ്‌പെന്റ് ചെയ്‌തു. തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്നതിനാണ് കോണ്‍ഗ്രസ്സില്‍ നിന്നുള്ള എട്ട് എം പി മാരേയും തെലുങ്ക് ദേശം പാര്‍ട്ടിയിലെ നാല് എം പി മാരേയും സ്‌പീക്കര്‍ മീര കുമാര്‍ സസ്‌പെന്റ് ചെയ്‌തത്. അഞ്ച് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍. അംഗങ്ങളെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ മന്ത്രി കമല്‍നാഥ് കഴിഞ്ഞ ദിവസം പ്രമേയം പാസ്സാക്കിയിരുന്നു.
എന്നാല്‍ പ്രതിപക്ഷ എം പി മാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അത് പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്‌പീക്കര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഐക്യ ആന്ധ്രക്ക് വേണ്ടി വാദിക്കുന്ന എം പി മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നും സഭ നിര്‍ത്തി വെച്ചിരുന്നു. സസ്‌പെന്റ് ചെയ്യപ്പെട്ട എല്ലാം എം പി മാരും ആന്ധ്ര തീരദേശ മേഖലയിലേയും രായലസീമ മേഖലയിലേയും എം പി മാരാണ്. റൂള്‍ 374(A) പ്രകാരമായിരുന്നു സ്‌പീക്കറുടെ നടപടി.