25കാരനെ പൂര്‍വ്വകാമുകി തട്ടിക്കൊണ്ടുപോയി

പെണ്‍കുട്ടിക്കും രണ്ട് കൂട്ടുകാര്‍ക്കുമെതിരെ കോട്വാലി പോലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകലിന് ഇരയായ ചെറുപ്പക്കാരന്റെ അനുജനാണ് പോലീസില്‍ പരാതിപ്പെട്ടത്. ദില്ലിയില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുമ്പോഴാണത്രെ ഫഹീം ഈ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇത്.
സൗഹൃദം പതുക്കെ പ്രണയത്തിലെത്തിയെങ്കിലും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പറ്റിച്ച ഫഹിം കടന്നുകളയുകയായിരുന്നത്രെ. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ദില്ലി വിട്ട ഫഹിം അഹമ്മദാബാദില്‍ ജോലിചെയ്തുവരികയായിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മിലുള്ള ബന്ധപ്പെടലും നിലച്ചു.
എന്നാല്‍ വ്യാഴാഴ്ചയോടെ ഫഹീമിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടി തന്നെ വിവാഹെ ചെയ്യണമെന്ന് ഫഹീമിനോട് ആവശ്യപ്പെട്ടു. ഇത് നിരസിച്ച ഫഹീമിനെ വലിച്ച് കാറിലിട്ട ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിക്കൊപ്പം രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നത്രെ. ഫഹീമിന്റെ അനുജന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications