Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നരക്കോടിവിലവരുന്ന സ്മാര്‍ട്ട്ഫോണുകള്‍മോഷ്ടിച്ചു

iphone
അഹമ്മദാബാദ്: 1.22 കോടി രൂപയോളം വില വരുന്ന മൊബൈല്‍ ഫോണുകള്‍ മോഷ്ടിയ്ക്കപ്പെട്ടു. അഹമ്മദാബാദിലെ പാല്‍ദില്‍ നിന്നാണ് 714 സ്മാര്‍ട്ട് ഫോണുകള്‍ മോഷ്ടിയ്ക്കപ്പെടുന്നത്. ബുധനാഴ്ച( ആഗസ്റ്റ് 21) അര്‍ദ്ധ രാത്രിയാണ് മോഷണം നടന്നത്. മൊബൈലുകള്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോര്‍ ഹൗസിലാണ് മോഷണം.

സ്‌റ്റോര്‍ റൂമിനോട് ചേര്‍ന്ന് തന്നെ ഓഫീസും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. രാവിലെ ഓഫീസിലെത്തിയവരാണ് മോഷണ വിവരം 9.30 ന് പൊലീസിനെ അറിയിക്കുന്നത്. പ്രദേശവാസികളുടേയോ ജീവനക്കാരുടെയോ പിന്തുണയോട് കൂടി മാത്രമേ മോഷണം നടത്താനാകൂ എന്നാണ് പൊലീസ് പറയുന്നത്. വാതിലുകള്‍ പൊളിച്ച് അകത്ത് കടന്ന സംഘം വളരെ കൃത്യമായി വിലകൂടിയ മൊബൈലുകള്‍ സൂക്ഷിച്ച് വച്ചിരുന്ന പെട്ടികളാണ് അപഹരിച്ചത്.

ചെറിയ വാഹനങ്ങളിലായിരിയ്ക്കും സംഘം മൊബൈലുമായി കടന്നതെന്നും പൊലീസ് പറയുന്നു. പണവും സ്വര്‍ണവും തട്ടിയെടുക്കുന്നതിന് പകരം മൊബൈല്‍ പോലുള്ളവയുടെ മോഷണം അഹമ്മദാബാദില്‍ പതിവായിരിയ്ക്കുകയാണ്. മോഷ്ടിയ്ക്കപ്പെട്ട മൊബൈലുകള്‍ സ്വിച്ച് ഓണ്‍ ചെയ്ത് കഴിഞ്ഞാല്‍ കള്ളന്‍മാരെപ്പറ്റി അറിയാന്‍ കഴിയും. മൊബൈലുകള്‍ ദീര്‍ഘനാളത്തേയ്ക്ക് സൂക്ഷിച്ച് വയ്ക്കുവാനും അന്യ സംസ്ഥാനങ്ങളില്‍ കൊണ്ട് പോയി വില്‍ക്കാനോ ആയിരിയ്ക്കും സംഘം ശ്രമിയ്ക്കുന്നതെന്നും പൊലീസ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+