അനാവശ്യകോളും,എസ്എംഎസും, മൊബൈല്‍കന്പനിക്ക് പിഴ

ഇത്തരം ഫോണ്‍കോളുകള്‍ അനുവദിയ്ക്കുന്ന ടെലികോം കന്പനികള്‍ക്ക് 5,000 രൂപ പിഴ ചുമത്താനാണ് നീക്കം. ടെലികോം റെഗുലേഷണറി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആണ് ഇക്കാര്യം പറഞ്ഞത്. ആഗസ്റ്റ് 22 വ്യാഴാഴ്ചയാണ് ടെലികോം കമ്പനികള്‍ക്കെതിരെ പിഴ ഈടാക്കുന്ന തീരുമാനം കര്‍ശനമാക്കുന്ന കാര്യം ട്രായ് അറിയിച്ചത്.
അനാവശ്യമായി നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഇത്തരം കോളുകളെപ്പറ്റി പരാതിപ്പെട്ടാല്‍, പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ ഓരോ പരാതിയ്ക്കും 5,000 രൂപ വച്ച് ടെലികോം കമ്പനി പിഴ നല്‍കണം. മാത്രമല്ല അനാവശ്യ എസ്എംഎസുകളെയും ട്രായ് രൂക്ഷമായി വിമര്‍ശിച്ചു. ടെലിമാര്‍ക്കറ്റിംഗിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ശല്യം തീര്‍ക്കുന്ന ഇത്തരം സേവനങ്ങളെ നിയന്ത്രിയ്ക്കണമെന്ന് ട്രായ് ആവശ്യപ്പെട്ടു. അനാവശ്യ എസ്എംഎസുകള്‍ തടയുന്നതിന്റെ ഭാഗമായി നവംബറില്‍ എസ്എംസ് പരധി വെട്ടിക്കുറച്ചു.പരമാവധി നൂറ് എസ്എസംഎസ് മാത്രമാണ് ഒരു ആള്‍ക്ക് ഒരു ദിവസം അയക്കാന്‍ അനുവാദമുള്ളത്.












Click it and Unblock the Notifications