സ്ത്രീയുടെ ചെവിയില്‍ ആസിഡ് കുത്തിവച്ചു?

യുവതിയെ മര്‍ദ്ദിച്ചവശയാക്കിയ ശേഷം കെട്ടിയിടുകയായിരുന്നു ബന്ധുക്കള്‍. അതിന് ശേഷം റൂബിയുടെ ചെവിയിലും വയറിലും ആസിഡ് കുത്തിവച്ചു. യുവതിയെക്കൊണ്ട് ആഡിഡ് കുടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. ആഗസ്റ്റ് 13 നാണ് സംഭവം നടക്കുന്നത്. സംഭവത്തെക്കുറിച്ച് അയല്‍വാസികള്‍ റൂബിയുടെ അച്ഛനെ വിവരമറിയിക്കുകയും അദ്ദേഹം ആശുപത്രിയിലെത്തുകയും ചെയ്തു.
മംഗള്‍ കുമാറാണ് യുവതിയുടെ ഭര്‍ത്താവ്. മൂന്ന് വര്‍ഷമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. ഇതിന് മുന്‍പം പല തവണ യുവതിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ഉപ്രദവിച്ചിട്ടുണ്ട്. തിളച്ചവെളളം വരെ ഇവര്‍ ദേഹത്തൊഴിച്ചിട്ടുള്ളതായി യുവതി പറഞ്ഞുവ. ഭര്‍ത്താവ് തന്നെ ഉപദ്രവിച്ചിരുന്നില്ലെന്നും വ്യാപാരിയായ അയാള്‍ക്കൊപ്പം തന്നെ ജീവിയ്ക്കണമെന്നും യുവതി പറഞ്ഞു.
ചെവിയ്ക്ക് പരുക്കേറ്റ യുവതിയെ അടിയന്തരമായി രണ്ട് ശസ്ത്രക്രിയകള്‍ക്ക് വിധേയമാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.യുവതിയുടെ കേള്‍വി ശക്തിയും സംസാരശേഷിയും പൂര്‍ണമായും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്












Click it and Unblock the Notifications