കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്തു

  • By Meera Balan
Google Oneindia Malayalam News

മുംബൈ: മാധ്യമപ്രവര്‍ത്തക കൂട്ടമാനഭംഗത്തിന് ഇരയായി. ഒരു ഇംഗ്ളീഷ് മാഗസിന്റെ വനിത ഫോട്ടോഗ്രാഫറായ 23കാരിയാണ് കൂട്ടമാനഭംഗത്തിന് ഇരായായത്. ആഗസ്റ്റ് 22 വ്യാഴാഴ്ച രാത്രി എട്ട് മണിയ്ക്ക് മഹാലക്ഷ്മി കോമ്പൗണ്ടിലാണ് സംഭവം. ജോലിയുടെ ഭാഗമായി ശക്തി മില്‍സിന്റെ ഫോട്ടോയെടുക്കാന്‍ ഫെയ്മസ് സ്റ്റുഡിയോയ്ക്ക് സമീപം സുഹൃത്തിനൊപ്പം എത്തിയതായിരുന്നു യുവതി. യുവാവിനെ കെട്ടിയിട്ടശേഷം അക്രമികള്‍ യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഡിസംബര്‍ 16 ദില്ലികൂട്ടബലാത്സംഗത്തിന് സമാനമായരീതിയിലായിരുന്നു മുംബൈ ബലാത്സംഗവും.

അഞ്ചംഗം സംഘമാണ് യുവതിയെ ആക്രമിച്ചത്. ആന്താരികാവയവങ്ങള്‍ക്ക് പരുക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സയിലാണ് യുവതി.മില്ലിന്റെ ഫോട്ടോയെടുക്കാന്‍ അനുവാദം വേണമെന്ന് പറഞ്ഞെത്തിയ അഞ്ചംഗസംഘം ഇവരെ സമീപത്തെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് സംഘം യുവതിയെ അക്രമിച്ചു. പത്ത് മണിയോടെ അക്രമികളില്‍ നിന്നും രക്ഷപ്പെട്ട യുവതി ജസ്ലോഗ് ആശുപത്രിയില്‍ ചികിത്സതേടി. ഇതോടെയാണ് ബലാത്സംഗ വിവരം പുറത്തറിനയുന്നത്. ജോഷിമാര്‍ഗ് പോലീസ് കേസെടുത്തു.

യുവതിയുടെ സുഹൃത്തിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി.പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതില്‍ നിന്നും രണ്ട് പേരുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. പ്രതികളില്‍ രണ്ട് പേര്‍ പരസ്പരം പേര് വിളിച്ചിരുന്നു. രൂപേഷെന്നും സാജിദ് എന്നുമാണ് ഇവരുടെ പേര്. മഹാരാഷ്ട്ര ആഭ്യന്തമന്ത്രി ആര്‍ ആര്‍ പാട്ടീല്‍ യുവതിയെ സന്ദര്‍ശിച്ചു. മയക്കുമരുന്ന് ഉപയോഗക്കാരുടെ കേന്ദ്രമാണ് മഹാലക്ഷ്മി കോമ്പൗണ്ട്. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തുമെന്ന് മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ പറഞ്ഞു

ക്രൂരത

ക്രൂരത

വനിതാ മാധ്യമപ്രവര്‍ത്തകയെ അതിക്രൂരമായാണ് പീഡിപ്പിച്ചത്. പോലിസ് പുറത്തുവിട്ട രേഖാചിത്രങ്ങളില്‍ ആദ്യത്തേത്

മയക്കുമരുന്ന് കേന്ദ്രം

മയക്കുമരുന്ന് കേന്ദ്രം

അക്രമം നടന്ന മഹാലക്ഷ്മി കോന്പൗണ്ട് മയക്കുമരുന്ന് വില്‍പ്പനക്കാരുടെ വിഹാരകേന്ദ്രമാണെന്ന് നാട്ടുകാര്‍. പോലിസ് പുറത്തുവിട്ട രണ്ടാമത്തെ രേഖാചിത്രം

ആന്തരാവയവങ്ങള്‍ക്ക് പരിക്ക്

ആന്തരാവയവങ്ങള്‍ക്ക് പരിക്ക്

അഞ്ചു പേരാണ് സംഘത്തിലുണ്ടായിരുന്നത്. യുവതിയുടെ ആന്തരികാവയവങ്ങള്‍ക്ക് കാര്യമായ ക്ഷതമേറ്റിട്ടുണ്ട്. രേഖാചിത്രങ്ങളില്‍ മൂന്നാമത്തേത്

രണ്ടു പേരെ തിരിച്ചറിഞ്ഞതായി സൂചന

രണ്ടു പേരെ തിരിച്ചറിഞ്ഞതായി സൂചന

ആക്രമണത്തില്‍ പങ്കെടുത്ത രണ്ടു പേരെ തിരിച്ചറിഞ്ഞതായി സൂചന. സംഭവം നടന്ന സ്ഥലമാണ് ഫോട്ടോയിലുള്ളത്. ഡിഎന്‍എ പ്രസിദ്ധീകരിച്ച ഫോട്ടോയാണിത്.

English summary
A 23-year old woman photographer was allegedly gangraped by five men on Thursday in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X