കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകയെബലാത്സംഗംചെയ്ത ഒരാള്‍അറസ്റ്റില്

  • By Meera Balan
Google Oneindia Malayalam News

മുംബൈ: മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം ഒരാള്‍ അറ്‌സറ്റിലായി . മുംബൈ പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് അറസ്റ്റ് സ്ഥിരീകരിച്ചു.അഞ്ച് പ്രതികളും പൊലീസ് പിടിയിലായെന്ന് സ്ഥിരീകരിയ്ക്കാത്ത വിവരം ഉണ്ട്. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായും മറ്റ് പ്രതികളെപ്പറ്റി വിവരം നല്‍കിയതായും പൊലീസ് പറഞ്ഞു.

Mumbai, Rape

ആഗസ്റ്റ് 22 വ്യാഴാഴ്ച എട്ട് മണിയോടെയാണ് മാധ്യമപ്രവര്‍ത്തക ആക്രമിയ്ക്കപ്പെട്ടത്. നഗരത്തിലെ മഹാലക്ഷ്മി കോമ്പൗണ്ടിലാണ് സംഭവം. ഒരു ഇംഗ്ളീഷ് മാസികയുടെ ഫോട്ടോഗ്രാഫറായ് 23 കാരിയാണ് ബലാത്സംഗം ചെയ്യപ്പെട്ടത്. ജോലിയുടെ ഭാഗമായി ശക്തി മില്‍സിന്റെ ഫോട്ടോയെടുക്കാന്‍ സുഹൃത്തിനൊപ്പം പോയതായിരുന്നു യുവതി.

ഫോട്ടോയെടുക്കാന്‍ അനുവാദം വേണമെന്ന് പറഞ്ഞ് സ്ഥലത്തെത്തിയ സംഘം യുവതിയേയും സുഹൃത്തിനേയും തൊട്ടടുത്ത മുറിയിലേയ്ക്ക് കൊണ്ട് പോയി. അവിടെ വച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും ഒപ്പമുണ്ടായിരുന്ന യുവാവിനെ മര്‍ദ്ദിച്ചവശനാക്കുകയും ചെയ്തു. രാത്രി പത്ത് മണിയോടെ അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട യുവതി ജസ്ലോക് ആശുപത്രിയിനല്‍ ചികിത്സതേടി.

യുവതിയില്‍ നിന്നും സുഹൃത്തില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അഞ്ച് പേരുടെ രേഖാചിത്രങ്ങളും തയ്യാറാക്കിയിരുന്നു, സംശയം തോന്നിയ ഇരുപത് പേരെ പൊലീസ് നേരത്തെ അറസറ്റ് ചെയ്തിരുന്നു. പ്രതികളില്‍ രണ്ട് പേരുടെ പേര് രൂപേഷെന്നും, സാജിദ് എന്നുമാണെന്ന് യുവതി പൊലീസിനോട് പറഞ്ഞിരുന്നു. മഹാലക്ഷ്മി കോമ്പൗണ്ടില്‍ മയക്കുമരുന്നു ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്.

പ്രതികളെല്ലാവരും തന്നെ 24 നും 30 ഇടയില്‍ പ്രായമുള്ളവരാണെന്ന് പൊലീസ് പറയുന്നു. 23 സ്‌പെഷ്യല്‍ ടീമുകളാണ് കേസന്വേഷിയ്ക്കുന്നത്. മുംബൈ പൊലീസിനോട് ഒരു പ്രതി അറസ്റ്റിലായ വിവരം അന്വേഷിയ്ക്കുകയും സ്ഥിരീകരിയ്ക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു. ഇതിനിടയില്‍ പ്രതികള്‍ അഞ്ച് പേരും അറസ്റ്റിലായെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

English summary
The Mumbai Police have arrested one accused in the photojournalist gang-rape case and have identified all others involved in the crime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X