ദിഗ്‌വിജയസിംഗിന് സുഷമയെ തോല്‍പിക്കാന്‍ ആഗ്രഹം

ഹിറ്റ്‌ലറും നരേന്ദ്രമോഡിയും തമ്മില്‍ വളരെയധികം സാമ്യമുള്ളതായി തോന്നുന്നു എന്നായിരുന്നു ദിഗ് വിജയസിംഗ് പറഞ്ഞത്. നരേന്ദ്രമോഡി മുഖ്യധാരയിലേക്ക് ഉയര്‍ന്നുവരുന്നത് പാര്‍ട്ടുയുടെ ഇമേജിന് ദോഷം ചെയ്യുമെന്നും ദിഗ് വിജയസിംഗ് പറയുന്നു.
അടുത്ത ലോക്ഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷനേതാവ് സുഷമാ സ്വരാജിനെതിരെ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി ദിഗ് വിജയസിംഗ് മറ്റൊരു പ്രസ്താവനയില്‍ പറഞ്ഞു. മധ്യപ്രദേശിലെ വിദിശയിലെ എം പിയാണ് സുഷമ സ്വരാജ്. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന ഏത് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ താന്‍ തയ്യാറാണ്.
എന്നാല്‍ സുഷമ സ്വരാജിനെതിരെ മത്സരിക്കണം എന്നാണ് വ്യക്തിപരമായ ആഗ്രഹം - ദിഗ് വിജയസിംഗ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും സീനിയര്‍ നേതാവുമാണ് ദിഗ് വിജയസിംഗ്.












Click it and Unblock the Notifications