ഇങ്ങനെ പോയാല്‍ സരിതയ്ക്കും ജാമ്യം ലഭിക്കും?

ജോപ്പാന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാതിരുന്നത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് തിരിയുമെന്നതിനാലാണെന്നും വിഎസ് പറഞ്ഞു.
ശാലു മേനോന്റെയും ടെന്നി ജോപ്പന്റെയും ജാമ്യാപേക്ഷ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവിന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ തട്ടിപ്പു കേസിലെ പ്രതികളുടെ കൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, സോളാര്‍ കേസില്‍ ടെന്നി ജോപ്പനും ശാലു മേനോനും ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുന്ന കാര്യം അന്വേഷണ ഉദ്യോഗസ്തരാണ് തീരുമാനിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇതിനായി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജാമ്യം ലഭിച്ച ജോപ്പന് ജയില്‍ മോചിതനാകാന്‍ കഴിയുമെങ്കിലും നടി ശാലുവിന് സാധ്യമല്ല. സോളാര്‍ കേസിലെ രണ്ടാം പ്രതി സരിത എസ് നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ശാലുവിനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ കൂടെ ജാമ്യം ലഭിച്ചാലേ ശാലുവിന് പുറത്തിറങ്ങാന്‍ സാധിക്കുകയുള്ളൂ.












Click it and Unblock the Notifications