കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകന്‍ മകളെ പീഡിപ്പിച്ചു, അമ്മയ്ക്ക് ഭീഷണി

  • By Aswathi
Google Oneindia Malayalam News

women-victim-violence
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കള്‍ക്ക് കാഴ്ച വച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പെണ്‍കുട്ടിയുടെ കാമുകന്‍ അഭിന്‍ റിമാന്റിലാണ്. സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് തിരയുന്നു. കുന്ദമംഗലത്ത് പട്ടിക ജാതിയില്‍പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവം പൊലീസില്‍ പരാതിപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയെ അഭിന്റെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തി.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. താമരശ്ശേരിയില്‍ നിന്ന് ക്ലാസ് കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടിയെ അമ്മയുടെ അടുത്ത് കൂട്ടികൊണ്ടു പോകാം എന്ന് പറഞ്ഞ് അഭിന്‍ കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ കാമുകനെ കൂടാതെ മറ്റ് രണ്ടുപേര്‍കൂടെ ഉണ്ടായിരുന്നതായി കുട്ടി പൊലീസിന് മൊഴിനല്‍കി. മുക്കത്തിനടുത്തുള്ള കല്ലുവെട്ട് കുഴിയോട് ചേര്‍ന്ന് ആളൊഴിഞ്ഞ പറമ്പിലെ ഷെഡില്‍ കൊണ്ടുപോയി മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.

രാത്രി ഒമ്പത് മണിയോടെ കുട്ടിയെ കാമുകന്‍ തിരിച്ച് വീട്ടില്‍ കൊണ്ടുവിട്ടു. ബോധംകെട്ട് വീണ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം മനസ്സിലായത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതികിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കാമുകനായ മുക്കം സ്വദേശി അഭിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെ അഭിന്റെ സുഹത്തുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയുടെ അമ്മയെ കൊല്ലുമെന്ന് ഭിഷണിപ്പെടുത്തി. ഇക്കാര്യവും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കുട്ടിയെ പീഡിപ്പിച്ച അഭിന്റെ സൂഹൃത്തുക്കളായ പ്രസൂണ്‍, ജസില്‍ എന്നിവരെ പൊലീസ് തിരയുകയാണ്.

English summary
A School Student Raped By Her Lover And His Friends In Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X