യുഎസിനെ ഒറ്റുകൊടുത്തു, മാനിങിനിപ്പോള്‍ പെണ്ണാകണം

അഭിഭാഷകന്‍ വഴി ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രസ്താവനയിലാണ് മാനിങ് തന്റെ ആഗ്രഹം അറിയിച്ചത്. കുട്ടിക്കാലം മുതല്‍ സ്ത്രീകളുടേതായ ജീവിതമാണ് താന്‍ ആഗ്രഹിച്ചതെന്നും ഇതിനായി ഉടന്‍ ഹോര്‍മോണ്‍ മാറുമെന്നുമാണ് മാനിങ് അറിയിച്ചത്. ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും യഥാര്‍ത്ഥത്തില്‍ താന്‍ ആരായിരുന്നെന്ന് ലോകം അറിയണമെന്നും മാനിങ് പറഞ്ഞു.
എന്നാല്‍ മാനിങിന്റെ ചിരകാലസ്വപ്‌നം സഫലീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യുഎസിന്. അമേരിക്കന്‍ ജയിലുകളുടെ ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സമാന ആവശ്യങ്ങളുന്നയിച്ച് പലരും ഇതിന് മുമ്പും നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും അതെല്ലാം തള്ളുകയായിരുന്നെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.
സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി വിക്കിലിക്‌സിന് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാനിങിന് അമേരിക്കന്‍ കോടതി 35 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. യുഎസ് രഹസ്യാന്വോഷണ വിശകലന വിദഗ്ധനായ മാനിങ് കന്‍സാസിലെ ഫോര്‍ട്ട് ലെവണ്‍ വെര്‍ത്തിലുള്ള പട്ടാളബാരക്കിലായിരിക്കും തടവ് ശിക്ഷ അനുഭവിക്കുക.












Click it and Unblock the Notifications