കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസിനെ ഒറ്റുകൊടുത്തു, മാനിങിനിപ്പോള്‍ പെണ്ണാകണം

  • By Aswathi
Google Oneindia Malayalam News

wikileaks-bradley-manning
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഭരണകൂടത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് വിക്കിലിക്‌സിന് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തികൊടുത്ത കേസില്‍ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട സൈനികന്‍ ബ്രാഡ്‌ലി മാനിങ് സ്ത്രീയാണെന്ന് വെളിപ്പെടുത്തല്‍. ഇനി മുതല്‍ ചെല്‍സി എന്ന പേര് സ്വീകരിച്ച് ഒരു പെണ്ണായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മാനിങ് പറഞ്ഞു.

അഭിഭാഷകന്‍ വഴി ഒരു സ്വകാര്യ ചാനലിന് നല്‍കിയ പ്രസ്താവനയിലാണ് മാനിങ് തന്റെ ആഗ്രഹം അറിയിച്ചത്. കുട്ടിക്കാലം മുതല്‍ സ്ത്രീകളുടേതായ ജീവിതമാണ് താന്‍ ആഗ്രഹിച്ചതെന്നും ഇതിനായി ഉടന്‍ ഹോര്‍മോണ്‍ മാറുമെന്നുമാണ് മാനിങ് അറിയിച്ചത്. ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലൂടെയാണ് താന്‍ കടന്നു പോകുന്നതെന്നും യഥാര്‍ത്ഥത്തില്‍ താന്‍ ആരായിരുന്നെന്ന് ലോകം അറിയണമെന്നും മാനിങ് പറഞ്ഞു.

എന്നാല്‍ മാനിങിന്റെ ചിരകാലസ്വപ്‌നം സഫലീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യുഎസിന്. അമേരിക്കന്‍ ജയിലുകളുടെ ചരിത്രത്തില്‍ ഇതുവരെ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും സമാന ആവശ്യങ്ങളുന്നയിച്ച് പലരും ഇതിന് മുമ്പും നിരവധി അപേക്ഷകള്‍ നല്‍കിയെങ്കിലും അതെല്ലാം തള്ളുകയായിരുന്നെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.

സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തി വിക്കിലിക്‌സിന് നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാനിങിന് അമേരിക്കന്‍ കോടതി 35 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. യുഎസ് രഹസ്യാന്വോഷണ വിശകലന വിദഗ്ധനായ മാനിങ് കന്‍സാസിലെ ഫോര്‍ട്ട് ലെവണ്‍ വെര്‍ത്തിലുള്ള പട്ടാളബാരക്കിലായിരിക്കും തടവ് ശിക്ഷ അനുഭവിക്കുക.

English summary
The day after he was sentenced to 35 years in military prison, Bradley Manning has announced he wants to live as a woman and be called Chelsea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X