92 ചരിത്ര സ്മാരകങ്ങള്‍ കാണാനില്ലെന്ന്
ദില്ലി: ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കാത്ത് സൂക്ഷിച്ചിരുന്ന ചരിത്ര പ്രാധാന്യമുള്ള 92 സാധനങ്ങള്‍ കാണില്ല. കാണാനില്ലെന്ന് മാത്രമല്ല, ഇവ ഇനി കണ്ടെത്താനാകുമെന്ന പ്രതീക്ഷ പോലുമില്ല.
സിഎജി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമായത്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയില്‍ നടക്കുന്ന വന്‍ അഴിമതികളും സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ കണ്ടെത്താത്ത ഒരു പുരാതന കെട്ടിടം സംരക്ഷിക്കുന്നതിന് പോലും പണം ചെലവാക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
നഷ്ടപ്പെട്ട ചരിത്ര സ്മാരകങ്ങളുടെ എണ്ണം ഒരു പക്ഷേ 92 ല്‍ നിന്നേക്കില്ല. പുരാവസ്തു വകുപ്പ് സംരക്ഷിക്കുന്ന ചരിത്രസ്മാരകങ്ങളുടെ 45 ശതമാനം മാത്രമാണ് സിഎജി പരിശോധിച്ചത്. കാണാതായ പുരാവസ്തുക്കളുടെ കാര്യത്തില്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പാര്‍ലമെന്റിനെ പോലും തെറ്റി്ദ്ധരിപ്പിച്ചതായും സിഎജി കണ്ടെത്തിയിട്ടുണ്ട്.
പലയിടത്തും ഒരേ ചരിത്ര സ്മാരകങ്ങള്‍ തന്നെ വ്യത്യസ്ത പേരുകളില്‍ രേഖപ്പെടുത്തിയതായും സിഎജി കണ്ടെത്തിയിട്ടുണ്ട്. തങ്ങളുടെ സംരക്ഷണയിലുള്ള ചരിത്ര സ്മാരകങ്ങളെ പറ്റി പുരാവസ്തു വകുപ്പിന് അറിയില്ലെന്നാണ് സിഎജി പറയുന്നത്.
ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും അധികം ചരിത്ര വസ്തുക്കള്‍ കാണായായിട്ടുള്ളത്. ഇവിടെ നിന്ന് 16 എണ്ണം കാണാതെ പോയിട്ടുണ്ട്. ദില്ലിയില്‍ നിന്ന് 15 ചരിത്ര സ്മാരകങ്ങള്‍ നഷ്ടപ്പെട്ടു. മുഗള്‍ ഭരണകാലത്തേലും ബ്രിട്ടീഷുകാരുടെ ആദ്യ കാലത്തേയും ഒക്കെയുള്ള ചരിത്ര വസ്തുക്കളാണ് രണ്ട് സംസ്ഥാനങ്ങളില്‍ നിനും കാണാതായിട്ടുള്ളത്.
ബീഹാറില്‍ നിന്ന് 11 സ്മാരകങ്ങളും രാജസ്ഥാനില്‍ നിന്ന് മൂന്നെണ്ണവപും കാണാതെ പോയി.തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വളരെ ഏറെ പഴക്കമുള്ള മൂന്ന് ചരിത്ര സ്മാരകങ്ങള്‍ കാണാതെ പോയിട്ടുണ്ട്.












Click it and Unblock the Notifications