കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യ ഉപതിരഞ്ഞെടുപ്പ്: നടി രമ്യയ്ക്ക് ഉജ്വല ജയം

Google Oneindia Malayalam News

മൈസൂര്‍: കന്നഡ സിനിമയിലെ സൂപ്പര്‍ നായിക രമ്യയ്ക്ക് മാണ്ഡ്യയില്‍ മിന്നുന്ന വിജയം. പതിനഞ്ചാം സഭയിലെ ഏറ്റവും ജൂനിയറായാണ് രമ്യ ലോക്‌സഭയിലും താരമാകുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച രമ്യയുടെ വിജയം അര ലക്ഷത്തോളം വോട്ടുകള്‍ക്കായിരുന്നു.

ജനതാദളിലെ സി എസ് പുട്ടരാജുവാണ് രമ്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. മാണ്ഡ്യയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ പുട്ടരാജുവിനെ പിന്തുണച്ച ബി ജെ പിക്കും കനത്ത അടിയായി രമ്യയുടെ വിജയം. ജയിച്ചെങ്കിലും കേവലം മാസങ്ങള്‍ മാത്രമേ എം പിയായി രമ്യയ്ക്ക് മുന്നിലുള്ളൂ.

ramya

നിരവധി വിവാദങ്ങളെയും പ്രതികൂല ഘടകങ്ങളെയും കീഴടക്കിയാണ് മാണ്ഡ്യയില്‍ രമ്യ വിജയക്കൊടി പാറിച്ചത്. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മുന്‍പായിരുന്നു രമ്യയുടെ വളര്‍ത്തച്ഛന്റെ മരണം. ഒരുവേള രമ്യ മത്സരിക്കണോ എന്നുപോലും സംശയിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളും എം എല്‍ എ അംബരീഷും ആരാധകരും നിര്‍ബന്ധിച്ചതോടെ രമ്യ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ടെസ്റ്റ് ട്യൂബ് ശിശു എന്നും അച്ഛനാരെന്ന് അറിയാത്തവള്‍ എന്നും വിളിച്ച് ജനതാദള്‍ രമ്യയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും അപമാനിച്ചു. എന്നാല്‍ തന്റെ മുത്തച്ഛന്‍ മാണ്ഡ്യക്കാരനാണെന്നും മാണ്ഡ്യ തനിക്ക് സ്വന്തം വീടുപോലെയാണ് എന്നുമായിരുന്നു രമ്യയുടെ മറുപടി. ഒടുവില്‍ രമ്യയുടെ വാക്കുകള്‍ തന്നെ ജയിച്ചു.

മാണ്ഡ്യയില്‍ മാത്രമല്ല ബാംഗ്ലൂര്‍ റൂറല്‍ സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു. ജെ ഡി എസിലെ അനിതാ കുമാരസ്വാമിയെ തോല്‍പിച്ച് ഡി കെ സുരേഷാണ് വിജയിച്ചത്. ഭൂരിപക്ഷം 70,000 വോട്ടുകളുടെ.

English summary
Results for the Mandya and Bangalore Rural Lok Sabha seats were announced. Congress candidate and Kannada actress Ramys wins by eelction from Mandya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X