Get Updates
Get notified of breaking news, exclusive insights, and must-see stories!

എണ്ണശുദ്ധീകരണശാലയില്‍ തീപിടുത്തം; 4മരണം

വിശാഖപട്ടണം: വിശാഖപട്ടണത്ത് എണ്ണ ശുദ്ധീകരണശാലയില്‍ തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് നാല് പേര്‍ മരിച്ചു. 2013 ആഗസ്റ്റ് 23 ന് വൈകിട്ട് നാല് മണിയോടെയാണ് പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ( എച്ച്പിസിഎല്‍) എണ്ണശുദ്ധീകരണശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. അന്‍പത് പേര്‍ക്ക് പരുക്കേറ്റതായി പറയുന്നു. ഇവരില്‍ 25 പേരുടെ നില അതീവ ഗുരുതരമാണ്. ഇതിനിടയില്‍ അപകടത്തില്‍ പത്ത് പേര്‍ മരിച്ചെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.

Petrol Chemical Plant

എണ്ണക്കുഴലിലെ കൂളിംഗ് യന്ത്രത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് പൊട്ടിത്തെറിയ്ക്ക് കാരണമായതെന്നും പറയുന്നു. തീപിടുത്തത്തെതുടര്‍ന്ന് ഉയര്‍ന്ന കറുത്തപുക ശ്വസിച്ചാണ് അധികം പേരും ആശുപത്രിയിലായത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുപ്പത് അഗ്നിശമന സേനയൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.

പ്രദേശത്താകെ പുകപടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു. ജില്ലാ കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകളെ പ്രദേശത്ത് നിന്ന് മാറ്റി പാര്‍പ്പിയ്ക്കുകയാണ്. കൂടുതല്‍ അപകടം ഉണ്ടാകുന്നത് തടയാന്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചു. മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡി അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. പലരുടേയും നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+