കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അര്‍ജുന്‍ തെണ്ടുല്‍കര്‍ എന്നെപ്പോലെ കളിക്കുന്നു'

Google Oneindia Malayalam News

ദില്ലി: ടീം തിരഞ്ഞെടുപ്പില്‍ പഴയ കാര്യങ്ങള്‍ അത്രവേഗം മറക്കരുതെന്ന് ടീം ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗ്. സീനിയര്‍ കളിക്കാരുടെ സംഭാവനകള്‍ മറന്നുകൊണ്ടാകരുത് ടീം തിരഞ്ഞെടുക്കുന്നത്. ഞാന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശ്‌നമില്ല, കിട്ടാവുന്നതില്‍ മികച്ച ടീമിനെ വേണം തിരഞ്ഞെടുക്കാന്‍ - ആരാധകരുടെ പ്രിയപ്പെട്ട യുവി മനസ്സുതുറന്നു.

താനടക്കമുള്ള സീനിയര്‍ കളിക്കാരെ വേണ്ടപോലെ പരിഗണിക്കുന്നില്ല എന്ന പരിഭവം കലര്‍ന്നതായിരുന്നു വെടിക്കെട്ട് ബാറ്റ്‌സ്മാന്റെ വാക്കുകള്‍. യുവരാജും സേവാഗും ഗംഭീറും അടക്കം ഇന്ത്യന്‍ ടീമിനെ ഒര കാലത്ത് താങ്ങിനിര്‍ത്തിയ വന്‍ പേരുകളെല്ലാം കുറേക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ശിഖര്‍ ധവാനെയും രോഹിത് ശര്‍മയെയും ഓപ്പണറാക്കി ധോണി വിജയം കണ്ടതോടെ തല്‍ക്കാലം സേവാഗും ഗംഭീറും ടീമിലേക്ക് മടങ്ങാനുള്ള സാധ്യതകളും കുറവാണ്.

yuvraj

യുവത്വത്തിന്റെയും പരിചയസമ്പത്തിന്റെയും മിശ്രണമാകണം ടീം എന്നാണ് യുവരാജിന്റെ അഭിപ്രായം. ചാമ്പ്യന്‍സ് ട്രോഫിയിലും ത്രിരാഷ്ട്രകപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ യുവനിരയെ പ്രകീര്‍ത്തിക്കാനും യുവരാജ് മറന്നില്ല. തനിക്ക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും 2015 ലോകകപ്പില്‍ കളിക്കാനുണ്ടാകുമെന്നും യുവരാജ് പ്രത്യാശ പ്രകടിപ്പിച്ചു.

സച്ചിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ കളിക്കുന്നത് കാണുമ്പോള്‍ പണ്ടത്തെ തന്നെത്തന്നെ ഓര്‍മവരുന്നു എന്നും യുവരാജ് പറഞ്ഞു. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരില്‍ മുമ്പനായ യുവരാജ് ക്യാന്‍സറിനെത്തുടര്‍ന്ന് കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നതോടെയാണ് ടീമിന് പുറത്തായത്. ഇന്ത്യ ചാമ്പ്യന്മാരായ 2011 ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരിസായിരുന്നു ഈ ഇടങ്കയ്യന്‍ ബാറ്റ്‌സ്മാന്‍.

English summary
Out of favour Yuvraj Singh, hero of the 2011 cricket World Cup, said he was not thinking too much about the 2015 World Cup and was doing everything possible to regain his place in the Indian team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X