കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ കൂട്ടബലാത്സംഗം; ബോളിവുഡ് പറയുന്നു

Google Oneindia Malayalam News

മുംബൈ: ദില്ലിയിലെ കൂട്ടബലാത്സംഗത്തിന് ശേഷം രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു മുംബൈയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റിന് നേരെയുണ്ടായ അക്രമം. ഉറങ്ങാത്ത നഗരമായ മുംബൈയില്‍ വൈകുന്നേരം ആറുമണിക്കാണ് 23 കാരിയായ പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. അഞ്ച് പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

പ്രതികള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്. മുന്‍പ് ദില്ലി കൂട്ടബലാത്സംഗത്തിന്റൈ സമയത്താണ് ഇത്തരമൊരു ജനകീയ ശബ്ദം പീഡനത്തിനെതിരെ ഉയര്‍ന്നത്.

സിനിമാ താരങ്ങളടക്കമുള്ള നിരവധി പേര്‍ മുംബൈ മാനഭംഗത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും മറ്റുമായി സെലിബ്രിറ്റികള്‍ സംഭവത്തോട് പ്രതികരിക്കുന്നത് എങ്ങിനെയെന്ന് നോക്കൂ.

പ്രീതി സിന്റ

പ്രീതി സിന്റ

മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിട്ട് കാര്യമില്ല, ശക്തമായ നടപടിയെടുക്കേണ്ട വിഷയമാണ് ഇതെന്നാണ് ബോളിവുഡിലെ മുന്‍നിര നായികയായ പ്രീതി സിന്റയുടെ അഭിപ്രായം.

അനുപം ഖേര്‍

അനുപം ഖേര്‍

നിയമത്തില്‍ ആര്‍ക്കും പേടിയില്ല. ബലാത്സംഗക്കുറ്റത്തിന് ആരും തൂക്കിലേറ്റപ്പെടില്ല. രാഷ്ട്രീയക്കാര്‍ക്ക് അധികാരം മാത്രമാണ് പ്രധാനം. ജനങ്ങളല്ല - അനുപം ഖേര്‍

ശോഭാ ഡേ

ശോഭാ ഡേ

ഇത് എന്റെ ഇന്ത്യ, ഇത് എന്റെ മുംബൈ. മറ്റൊരു കൂട്ടബലാത്സംഗം. മഹത്തായ ഇന്ത്യയിലെ മറ്റൊരു ദിവസം എന്നായിരുന്നു കോളമിസ്റ്റായ ശോഭാ ഡേയുടെ പ്രതികരണം.

അമൃത റാവു

അമൃത റാവു

ശിക്ഷ കിട്ടുമെന്ന പേടിയില്ലാത്തതാണ് ഇതിനൊക്കെ കാരണം എന്നാണ് ബോളിവുഡ് നടി അമൃത റാവു പറയുന്നത്.

ബൊമ്മന്‍ ഇറാനി

ബൊമ്മന്‍ ഇറാനി

ഡോളര്‍ ഉയരുന്നു, രൂപ താഴുന്നു. എന്നാല്‍ നമ്മുടെ സമൂഹത്തിലെ മൂല്യങ്ങളെക്കാള്‍ താഴ്ന്നതായി മറ്റൊന്നുമില്ല

ഇഷ ഗോപികര്‍

ഇഷ ഗോപികര്‍

മുംബൈ എങ്കിലും സുരക്ഷിതമാണ് എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അതും അല്ല - ഇഷ ഗോപികര്‍

സുനിധി ചൗഹാന്‍

സുനിധി ചൗഹാന്‍

ഇത് മുംബൈ തന്നെയാണോ? വിശ്വസിക്കാന്‍ കഴിയുന്നില്ല.

മധുര്‍ ഭണ്ഡാര്‍ക്കര്‍

മധുര്‍ ഭണ്ഡാര്‍ക്കര്‍

ഇത് നമുക്കറിയുന്ന മുംബൈ അല്ല. നാണം കെട്ട നിമിഷമാണിത് - സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ പ്രതികരിക്കുന്നു.

ഫര്‍ഹാന്‍ അക്തര്‍

ഫര്‍ഹാന്‍ അക്തര്‍

എട്ട് മാസമായിട്ടും ദില്ലി പീഡനക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല - ഭാഗ് മില്‍ഖാ സിംഗ് ഫെയിം ഫര്‍ഹാന്‍ അക്തര്‍ ഓര്‍മപ്പെടുത്തുന്നു.

മരിയ ഗോരേട്ടി

മരിയ ഗോരേട്ടി

ഞാനൊരു സ്ത്രീയാണ്. ഇതെന്റെ ഇന്ത്യയാണ്.

ചേതന്‍ ഭഗത്

ചേതന്‍ ഭഗത്

എന്ത് കൊണ്ട് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്ന് ചര്‍ച്ച ചെയ്യുന്നത് വരെ ഇത് പരിഹരിക്കാന്‍ പ്രയാസമാണ് - എഴുത്തുകാരന്‍ ചേതന്‍ ഭഗത്

നേഹ ധൂപിയ

നേഹ ധൂപിയ

ഏറ്റവും ശക്തമായ ശിക്ഷ നല്‍കി വേണം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതെ നോക്കാന്‍.

നര്‍ഗിസ് ഫക്രി

നര്‍ഗിസ് ഫക്രി

എന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങളിലൊന്നാണ് ഇത്. എന്നാല്‍ മുംബൈ പീഡനത്തിന്റെ വാര്‍ത്ത കേട്ട് തളര്‍ന്നുപോയി.

സോഫീ ചൗധരി

സോഫീ ചൗധരി

നിസഹായതയും ലജ്ജയും തോന്നുന്നു എന്നാണ് നടി സോഫീ ചൗധരി പ്രതികരിച്ചത്.

English summary
Celebrities are showing their anger through tweets and Facebook posts about Mumbai gangrape.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X