മുംബൈ പീഡനം; പ്രതി ജനനത്തീയതി തിരുത്തി?

തന്റെ ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തതല്ല, താനാണ് അവനെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചത് എന്നാണ് ഇയാളുടെ മുത്തശ്ശി സി എന്‍ എന്‍ ഐ ബി എന്‍ ചാനലിനോട് പറഞ്ഞത്. ചെറുമകന്റെ കൂട്ടുകാരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം കൂട്ടുകാരില്‍ ഒരാളാണ് തന്റെ ചെറുമകനെ അവിടേക്ക് വിളിച്ച് വരുത്തിയത് എന്നും ഇവര്‍ പറയുന്നു.
22 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ രണ്ട് പേരെയാണ് പോലീസ് ഇതിനോടകം പിടികൂടിയിട്ടുള്ളത്. ഇരുവരെയും ആഗസ്ത് 30 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. പീഡനത്തിനിടെ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ബിയര്‍ ബോട്ടിലുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പീഡനം നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ അമ്മ രണ്ട് തവണ പെണ്‍കുട്ടിയെ വിളിച്ചതായി പറയപ്പെടുന്നു. എന്നാല്‍ അക്രമികളെ പേടിച്ച്, കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് പെണ്‍കുട്ടി ഫോണ്‍വെക്കുകയായിരുന്നു.
അറസ്റ്റിലായ രണ്ടുപേരുടെയും കൂട്ടുകാര്‍ക്ക് വേണ്ടി പോലീസ് കര്‍ശനമായ തിരച്ചില്‍ തുടരുകയാണ്. അതേസമയം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് നഗരത്തിലെങ്ങും പ്രകടനങ്ങള്‍ നടക്കുകയാണ്. തലസ്ഥാനമായ ദില്ലി പോലെ തന്നെ സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാനാകാത്ത സ്ഥലമായി മുംബൈയും മാറുകയാണ് എന്ന ആശങ്കയാണ് എവിടെയും.












Click it and Unblock the Notifications