Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍പാഞ്ചും മക്കളും ചേര്‍ന്ന് യുവതിയെ കൊന്നു

Murder
ഭോപ്പാല്‍: ഒരു സര്‍പാഞ്ചും നാല് ആണ്‍മക്കളും ചേര്‍ന്ന് യുവതിയെ തീയിട്ട് കൊന്നു. ആഗസ്റ്റ് 22 വ്യാഴാഴ്ചായിരുന്നു സംഭവം. പണമിടാപാടിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. വെള്ളിയാഴ്ചയാണ് സര്‍പാഞ്ചിനും മക്കള്‍ക്കുമെതിരെ കേസെടുക്കുന്നത്. ബിജോലിയില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ദുയഗ്രാമത്തിലാണ് സംഭവം നടക്കുന്നത്.

കൊലപാതക ശ്രമത്തിനാണ് ആദ്യം പ്രതികള്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ യുവതി കൊല്ലപ്പെട്ടതോട് കൂടി പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്. ഉഷഭായ് (36) എന്ന സത്രീയാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ നിന്നും സര്‍പാഞ്ച് അതാര്‍ സിംഗ് (65) 80,000 രൂപ കടം വാങ്ങിയിരുന്നു. വളരെ വേഗം തിരിച്ച് നല്‍കാമെന്ന ഉറപ്പിന്‍മേലാണ് യുവതില്‍ നിന്ന് ഇയാള്‍ പണം കടംവാങ്ങിയത്. തന്റെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ പണമാണ് യുവതി സര്‍പാഞ്ചിന് നല്‍കിയത്. യുവതി തിരികെ പണം ആവശ്യപ്പെട്ടിട്ട് 20 ദിവസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും പണം നല്‍കാന്‍ സര്‍പാഞ്ച് തയ്യാറായില്ല

ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ യുവതിയുടെ വീട്ടിലെത്തിയ സര്‍പാഞ്ചും മക്കളും ചേര്‍ന്ന് യുവതിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് കത്തിയ്ക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.സര്‍പാഞ്ചും മക്കളായ കേദാര്‍ സിംഗും ഗുദ്ധു സിംഗും അറസ്റ്റിലായി. ഇയാളുടെ മറ്റ് രണ്ട് മക്കളും കേസിലെ പ്രതികളുമായ വിഷ്ണുവും രാകേഷും ഒളിവിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+