കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരിപ്പാടത്ത് പ്രധാനമന്ത്രി എന്ത് ചെയ്യും

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: കല്‍ക്കരിപ്പാടം അനുവദിച്ചത് സംബന്ധിച്ച ഫയലുകള്‍ കാണാതായുത് സംബന്ധിച്ച് പ്രധാനമന്ത്രി മന്‍ മോഹന്‍ സിങ് എന്തെങ്കിലും പറയുമോ? രാജ്യ സഭയില്‍ പ്രധാനമന്ത്രി ഇത് സംബന്ധിച്ച് സംസാരിക്കാന്‍ തയ്യാറായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിപക്ഷം പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ തയ്യാറാകാതിരുന്നതിനാണ് പ്രധാനമന്ത്രി സംസാരിക്കാതിരുന്നതെന്നും അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.

യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ അഴിമതി കേസില്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എത്ര ഫയലുകള്‍ കാണാതെ പോയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി പ്രതികരണം ഒഴിവാക്കിയതെന്നും ആരോപണമുണ്ട്.

സിബിഐ ആവശ്യപ്പെട്ട ഏഴ് ഫലയുകളും മറ്റ് 173 അപേക്ഷകളും ആണ് കാണാതെ പോയതെന്ന് കേന്ദ്ര മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാള്‍ രാജ്യസഭയെ അറിയിച്ചു. സിബിഐ ആവശ്യപ്പെട്ട 21 ഫയലുകള്‍ കൈമാറിയിട്ടുണ്ടെന്നും 15 ഫലുകള്‍ കൈമാറാന്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. എന്നാല്‍13 എഫ് ഐആറുകളിലായി സിബിഐ 225 ഫയലുകള്‍ക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 43 ഫലയുകള്‍ മാത്രമാണ് സിബിഐ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നാണ് കേന്ദ്ര മന്ത്രി പറയുന്നത്.

കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേട് സംബന്ധിച്ച സിബിഐ അന്വേഷണത്തെ സ്വാധീനിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് തുടക്കം മുതലേ ആരോപണം ഉണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

English summary
Prime Minister Manmohan Singh was ready to speak on missing coal allocation files in Rajya Sabha days after the files went missing. "We are ready to speak, but the opposition is not ready to listen," said the Prime Minister's Office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X