Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്തിലെ ഏറ്റവുംവലിയ സ്കൂള്‍ ഇന്ത്യയില്‍

ലഖ്‌നൗ: ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍ എവിടെയാണെന്ന് അറിയാമോ. വല്ല പാശ്ചാത്യ രാജ്യത്തിന്റെയും പേര് ചിന്തിച്ചെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ലോകത്തിലെ ഈ ഭീമന്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലാണ്. ഉത്തര്‍ പ്രദേശിന്‍രെ തലസ്ഥാനമായി ലഖ്‌നൗവിലെ സിറ്റി മോണ്ടിസോറി സ്‌കൂളാണ് ലോകത്തിലെ ഏറ്റവും വലിയ സ്‌കൂള്‍. 47,000 കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നുണ്ട്. ആയിരത്തോളം ക്ളാസ് മുറികളുള്ള ഈ സ്‌കൂളില്‍ അധ്യാപകരടക്കം 3,800 ജീവനക്കാരുണ്ട്.

1959 ല്‍ ജഗ്ദീഷ് ഗാന്ധി(75)യാണ് വെറും അഞ്ച് വിദ്യാര്‍ഥികളുമായി ഈ സ്‌കൂള്‍ ആരംഭിച്ചത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസം നേടാനുള്ള അവകാശമുണ്ടെന്നും അത് നേടുവാനുള്ള അവസരമാണ് നാം ഒരുക്കേണ്ടതെന്നും പറഞ്ഞാണ് ജഗദീഷ് ഗാന്ധി സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാരിന്റെ യാതൊരു വിധ സഹായങ്ങളും ഈ സ്‌കൂളിന് ലഭിയ്ക്കുന്നില്ല, രക്ഷകര്‍ത്താക്കളില്‍ നിന്നും തുച്ഛമായ ഫീസ് ഈടാക്കിക്കൊണ്ടാണ് ഇവിടെ വിദ്യാഭ്യാസം നടത്തുന്നത്.

കഴിഞ്ഞ 14 വര്‍ഷത്തിനിടെയാണ് സ്‌കൂളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം ഇത്രയുമധികം വര്‍ദ്ധിച്ചത്. സ്‌കൂള്‍ ആരംഭിച്ചതിനെപ്പറ്റി ഡോ ഗാന്ധി ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് ഞാനും എന്റെ ഭാര്യയും ചേര്‍ന്നാണ്. ചെണ്ട കൊട്ടി സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കുന്ന വിവരം ഞങ്ങള്‍ നാട്ടുകാരെയെല്ലാം അറിയിച്ചു. രണ്ടാഴ്ച ഞങ്ങള്‍ ഇങ്ങനെ നടന്നിട്ടും ഒരൊറ്റ കുട്ടിയെപ്പോലും കിട്ടിയില്ല.

എന്നാല്‍ ഇന്ന് ലോകത്തിലേറ്റവും അധികം കുട്ടികള്‍ പഠിയ്ക്കുന്ന സ്‌കൂളായി ഈ വിദ്യാലയം മാറ്റപ്പെട്ടു. വെറും മുന്നൂറ് രൂപ കൊണ്ടാണ് അന്ന് ജഗ്ദിഷ് ഗാന്ധിയും ഭാര്യയും ഈ സ്‌കൂള്‍ തുടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+