വനിതാ പോലീസിനെ കൂട്ടബലാത്സംഗം ചെയ്തു
റാഞ്ചി: മുംബൈയില്‍ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിന് ഇരയായതിന്റെ ഞെട്ടല്‍ മാറും മുന്‍പേ മറ്റൊരു പീഡനവാര്‍ത്ത കൂടി. റാഞ്ചിയില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ ഹൈവേയില്‍ വെച്ച് ഒരു സംഘം ആളുകള്‍ മാനഭംഗത്തിന് ഇരയാക്കി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കൊള്ളയടിച്ചു.
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബന്ധുവിന്റെ മൃതദേഹം കൊണ്ടുവരുന്നതിനെയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. റാഞ്ചി - ദല്‍ടോഗഞ്ച് ഹൈവേയില്‍ വെച്ചായിരുന്നു ആക്രമണം. കാര്‍ കൊള്ളയടിച്ച ശേഷം വനിതാ പോലീസ് കോണ്‍സ്റ്റബിളിനെ കാറില്‍ നിന്നും വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ജില്ലാ സായുധ പോലീസിലെ കോണ്‍സ്റ്റബിളാണ് പീഡനത്തിന് ഇരയായത്. മാതാപിതാക്കളോടൊപ്പം യാത്രചെയ്യുകയായിരുന്നു ഇവര്‍. മൂന്ന് കൊള്ളക്കാര്‍ ഇവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
പീഡനത്തിന് ഇരയായ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. ലടേഹര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന് ലടേഹര്‍ പോലീസ് സൂപ്രണ്ട് മൈക്കല്‍ എസ് രാജ് പറഞ്ഞു.
ഇതുവഴി യാത്രചെയ്യുന്നവര്‍ കൊള്ളക്കാരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത് പതിവാണ്. എന്നാല്‍ ഇതാദ്യമായാണ് യാത്രക്കാരികളെ ബലാത്സംഗം ചെയ്യുന്ന സംഭവം ഉണ്ടാകുന്നത് എന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications