കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും അരവണ വിവാദം; ഇത്തവണ ചത്ത പല്ലി

Google Oneindia Malayalam News

aravana
പാലക്കാട്: ശബരിമലയില്‍ നിന്നും വാങ്ങിയ അരവണ പ്രസാദത്തില്‍ ചത്ത പല്ലിയുടെ അവശിഷ്ടം. പാലക്കാട് തച്ചോത്ത് വീട്ടില്‍ മോഹനന്‍ ശബരിമലയില്‍ നിന്നും വാങ്ങിയ അരവണ ടിന്നിലാണ് ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടെത്തിയത്. 21 ബോട്ടില്‍ അരവണയാണ് ഇത്തവണ ശബരിമലയില്‍ നിന്നും വാങ്ങിയതെന്ന് മോഹനന്‍ പറഞ്ഞു.

അരവണ കഴിക്കുന്നതിനിടെയാണ് ടിന്നില്‍ നിന്നും പല്ലിയുടെ അവശിഷ്ടം കണ്ടത്. കഴിക്കുന്നതിനിടെ സംശയം തോന്നി നോക്കിയപ്പോഴാണ് പല്ലിയുടെ അവശിഷ്ടമാണെ് എന്ന് മനസിലായതെന്ന് മോഹനന്‍ പറഞ്ഞു. മുംബൈയില്‍ താമസിക്കുന്ന സഹോദരന് വേണ്ടി കുറച്ച് അരവണ ടിന്നുകള്‍ അയച്ചുകൊടുത്തിരുന്നത്രെ.

പല്ലിയുടെ അവശിഷ്ടം അരവണയില്‍ നിന്നും കിട്ടിയതോടെ കൊടുത്തയച്ച പ്രസാദം കഴിക്കരുതെന്ന് സഹോദരനെ അറിയിച്ചു എന്നും ഇവര്‍ പറഞ്ഞു. ഈ മാസം 20 നായിരുന്നു മോഹനന്‍ ശബരിമലയ്ക്ക് പോയത്. പരാതിയോടൊപ്പം അരവണ പാക്കറ്റും പല്ലിയുടെ അവശിഷ്ടവും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ശബരിമലയിലെ ഏറ്റവും വിശിഷ്ടമായ പ്രസാദമാണ് അപ്പവും അരവണയും. എന്നാല്‍ ഈ രണ്ട് പ്രസാദങ്ങളും നേരത്തെയും നിരവധി വിവാദങ്ങളില്‍പ്പെട്ടിട്ടുണ്ട്. അരവണയില്‍ എലിവാല്‍, തെര്‍മോക്കോള്‍, ബീഡിക്കുറ്റി ചത്ത പാറ്റ തുടങ്ങിയവ കണ്ടെത്തിയത് വന്‍ വിവാദമായിരുന്നു. അപ്പത്തില്‍ പൂപ്പലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗുണനിലവാരമില്ലാത്ത ശര്‍ക്കര ഉപയോഗിച്ച് നിര്‍മിച്ച 20000 ടിന്‍ അരവണ ശബരിമലയില്‍ നശിച്ചുപോയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണങ്ങളും പരിശോധനകളും ഏറെ നടക്കുകയും ചെയ്തു. എന്നാല്‍ അരവണയുടെ ശുദ്ധി ഉറപ്പുവരുത്തുമെന്ന ഉറപ്പ് പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങുന്നു എന്നതാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്.

English summary
The discovery of a dead lizard in a aravana tin is reported from Palakakd. Aravana is a sacred prasadam of famous Lord Ayyappa temple in Sabarimala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X