Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമ്യം ലഭിച്ചു, ശാലു ജയിലിന് പുറത്തേക്ക്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ജയില്‍ മോചിതയായ നടി ശാലു മേനോന്‍ ശനിയാഴ്ച ജയില്‍ മോചിതയാകും. കഴിഞ്ഞ ദിവസം ഹൈക്കോടി കര്‍ശന ഉപാധികളോടെ ശാലുവിനും ടെന്നി ജോപ്പനും ജാമ്യം അനുവദിച്ചെങ്കിലും ശാലുവിന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

രണ്ടാം പ്രതിയായ സരിത എസ് നായര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ പരാതിയില്‍ ശാലുവിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നതിനാലാണ് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ട് വന്നത്. എന്നാല്‍ ഈ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താത്തുകൊണ്ട് ശാലുവിന് ജയില്‍ മോചിതയാകാന്‍ കഴിയും. മുഖ്യപ്രതിയായ ബിജു രാധാകൃഷ്ണനെ രക്ഷപ്പെടാന്‍ സഹായിച്ചെന്ന കേസില്‍ നേരത്തെ ശാലു ജാമ്യം നേടിയിരുന്നു.

Shalu Menon

ഒരു ലക്ഷം രൂപയും ആള്‍ജാമ്യവും ശാലു കോടതിയില്‍ ഹാജരാക്കണം. കൂടാതെ പാസ്‌പോര്‍ട്ടും സമര്‍പ്പിക്കണം. തുടര്‍ന്ന് ജാമ്യം ലഭിച്ചുകൊണ്ടുള്ള ഉത്തരവ് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അട്ടക്കുളങ്ങര ജയിലില്‍ നിന്ന് നടിയെ മോചിപ്പിക്കും.

ബിജു രാധാകൃഷ്ണനൊപ്പം ചേര്‍ന്ന് റാസിഖ് അലി എന്നയാളില്‍ നിന്ന് 40ലക്ഷം തട്ടിയ കേസിലാണ് ശാലുവിന് ജാമ്യം ലഭിച്ചിരിക്കുന്നത്. എട്ടാഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരമാകണമെന്നും അന്വേഷണം പൂര്‍ത്തിയാകും വരെ കേരളം വിടാന്‍ പാടില്ലെന്നുമുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+