വാഹനപ്രീമിയം അടയ്ക്കാന്‍ ഭാര്യയെ വിറ്റു?

കഴിഞ്ഞ ദിവസം അതീവ രഹസ്യമായി പൊലീസ് നടത്തിയ നീക്കത്തിലാണ് വേശ്യാലയം റെയ്ഡ് ചെയ്യപ്പെട്ടത്. ഒരു സ്ത്രീയെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് താന്‍ വേശ്യയായതെങ്ങനെയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞത്.
വാഹനത്തിന്റെ പ്രീമിയം അടയ്ക്കാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് യുവതിയെ വില്‍ക്കുകയായിരുന്നു ഭര്‍ത്താവ്. യുവതിയെ വാങ്ങിയ ആളുകളാണ് അവരെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചത്. യുവതിയെ വിചാരണയ്ക്ക് ഹാജകരാക്കുമെന്ന് പൊലീസ് പറഞ്ഞു.യുവതിയെ വ്യഭിചാരത്തിന് ഉപയോഗിച്ച പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമിയ്ക്കുന്നുണ്ട്.സംഘത്തില്‍ വേറെയും സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെപ്പറ്റിയും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. 'മിററര്‍' എന്ന പത്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.












Click it and Unblock the Notifications