കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ പ്രശ്‌നം രൂപയല്ല, കയറ്റുമതിയാണ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ഇന്നു നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്കു കാരണം രൂപയുടെ മൂല്യം താഴുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 55ല്‍ നിന്നും 65ലേക്ക് കൂപ്പുകുത്തിയിട്ടുണ്ടെങ്കില്‍ അതിനു കാരണം കയറ്റുമതിയില്‍ വന്ന ഭീമമായ കുറവാണ്.

ഇന്ത്യയിലെയും വിദേശത്തെയും നിക്ഷേപകര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നു വേണം കണ്ടെത്താന്‍. ഇതിനുള്ള പരിഹാരമാണ് കണ്ടത്. റിസര്‍വ് ബാങ്ക് കരുതല്‍ ഡോളര്‍ നിക്ഷേപം വിറ്റഴിയ്ക്കുന്നത് താല്‍ക്കാലിക പരിഹാരം മാത്രമേ ഉണ്ടാക്കുകയുള്ളൂ.

Export

രൂപയുടെ മൂല്യം കുറയുന്നത് ഇപ്പോള്‍ രാഷ്ട്രീയ ആയുധമായി മാറിയിരിക്കുകയാണ്. ഇറക്കുമതിയ്ക്കുള്ള നികുതി വര്‍ദ്ധിപ്പിക്കുന്നതും ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്ക് കൂട്ടുന്നതും താല്‍ക്കാലികമായി ചില വ്യത്യാസങ്ങളുണ്ടാക്കിയേക്കും. പക്ഷേ, അടിസ്ഥാനപരമായ കാര്യം കയറ്റുമതി വര്‍ദ്ധിച്ചാല്‍ മാത്രമേ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശപണം എത്തുകയുള്ളൂ.

ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് കൂടുതല്‍ വിദേശപണം ഒഴുകുമെന്ന് പ്രതീക്ഷിക്കാനാവില്ല, കൂടാതെ തിരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ അനിശ്ചിതത്വം ചിലര്‍ മുന്‍കൂട്ടി കാണുന്നുമുണ്ട്. അതുകൊണ്ട് തന്നെ വന്‍തോതില്‍ വിറ്റൊഴിക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്.

English summary
India’s Problem Is Exports, Not the Rupee,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X