കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രാഫിക് ബോര്‍ഡുകളില്‍ പ്രണയവും ഫേസ് ബുക്കും?

  • By Meera Balan
Google Oneindia Malayalam News

ബാംഗ്ലൂര്‍: പൊലീസിന് പണി കൊടുത്തേ വേറെന്തുമുള്ളൂ എന്ന് ചിന്തിച്ചിറങ്ങിയ ചിലര്‍ ഉണ്ടാക്കിയ പൊല്ലാപ്പുകളില്‍ പൊറുതി മുട്ടിയിരിയ്ക്കുകയാണ് ബംഗ്ലൂര്‍ പൊലീസ്. വെറും പണി എന്ന് ഇതിനെ പറയാന്‍ പറ്റില്ല. നല്ല ഒന്നാന്തരം എട്ടിന്റെ പണി തന്നെ. പൊലീസ് സ്ഥാപിച്ചിരിയ്ക്കുന്ന ട്രാഫിക് സൂചനാ ബോര്‍ഡുകളില്‍ ആകെക്കൂടി അഴിച്ച പണി നടത്തിയിരിയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍.
നഗരത്തിലെ പലയിടങ്ങളിലുമുള്ള പ്രധാനപ്പെട്ട നോ പാര്‍ക്കിംഗ് മേഖലകളിലും മറ്റും സ്ഥാപിച്ചിരുന്ന ട്രാഫിക് പോസ്റ്റുകളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡിന്റെ സ്ഥാനത്ത് അത് മാറ്റി 'നോ ഫേസ് ബുക്ക് 'എന്നാക്കി മാറ്റിയിരിയ്ക്കുന്നു. അത് പോലെ മറ്റ് പല ബോര്‍ഡുകള്‍ക്കും മാറ്റങ്ങള്‍ വരുത്തിയിരിയ്ക്കയാണ്,

എംജി റോഡിയെ ട്രാഫിക് ബോര്‍ഡില്‍ കഴിഞ്ഞ ദിവസം 'നോ ലവ് 'എന്ന് പതിച്ചിരുന്നു.ട്രാഫിക് സൈന്‍ ബോര്‍ഡുകള്‍ അതേ പടി അനുകരിച്ചാണ് സാമൂഹിക വിരുദ്ധര്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ എഴുതിപ്പിടിപ്പിയ്ക്കുന്നത്. ഇത്തരത്തില്‍ പഴയബോര്‍ഡുകളും നിര്‍ദ്ദേശങ്ങളും കാണാതെ പുതിയവ കണ്ടപ്പോള്‍ ഈ പൊലീസിനെന്ത് പറ്റി എന്ന യാത്രക്കാരും അന്വേഷിയ്ക്കാന്‍ തുടങ്ങി.

പലയിടങ്ങളില്‍ നിന്നും ഇത്തരം പരാതികള്‍ കേട്ട് തുടങ്ങിയതോടെ പൊലീസ് കാര്യത്തെ വളരെ ഗൗരവമായി എടുത്തു. നോ ഫേസ് ബുക്ക്, നോ ലവ്, നോ ബ്രയിന്‍ എന്നിവയാണ് നഗരത്തില്‍ പലയിടങ്ങളിലായുള്ള ട്രാഫിക് ബോര്‍ഡുകളില്‍ പതിപ്പിച്ചിരിയ്ക്കുന്നത്. പ്രതികള്‍ പ്രൊഫഷണലുകളാണെന്ന് പൊലീസ് പറയുന്നു. സര്‍ക്കാര്‍ ബോര്‍ഡുകളില്‍ ഇത്തരത്തില്‍ പരസ്യങ്ങള്‍ പതിയ്ക്കുന്നതും കുറ്റകരമാണെന്ന് അഡിഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് (ട്രാഫിക് ) ബി ദയാനന്ദ് പറഞ്ഞു.

English summary
Recently, the city traffic police had to face the wrath of the motorists who were flummoxed to find 'No-parking' signposts replaced with boards carrying "no love, no brains and no Facebook" messages.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X