Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ കൂട്ട ബലാത്സംഗം:അഞ്ചാം പ്രതിയും പിടിയില്‍

മുംബൈ: ഫോട്ടോ ജോര്‍ണലിസ്റ്റ് ആയ യുവതിയെ മുംബൈയില്‍ കൂട്ടബലാത്സംഗം ചെയ്ത കേസിലെ അഞ്ചാം പ്രതിയും പോലീസിന്റെ പിടിയിലായി. ഇതോടെ കേസിലെ എല്ലാ പ്രതികളേയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞു.

ദില്ലിയില്‍ വച്ചാണ് പോലീസ് അഞ്ചാം പ്രതി സലീം ഖുറേഷിയെ അറസ്റ്റ് ചെയ്തത്. നേരത്തെ 2013 ആഗസ്റ്റ് 24 ന് ഞായറാഴ്ച അതിരാവിലെ തന്നെ നാലാം പ്രതിയേയും പോലീസ് പിടികൂടിയിരുന്നു. കാസിം ബംഗാളി എന്നാണ് ഇയാളുടെ പേര്. യുവതിയെ രണ്ട് തവണ ഇയാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളില്‍ ഏറ്റവും പ്രായം കൂടിയ ആളും കാസിം ബംഗാളി ആണ്.

Mumabi Rape Protest

മുംബൈയില്‍ വച്ച് ശനിയാഴ്ച രാത്രി തന്നെ കാസിം ബംഗാളിയെ പിടികൂടിയിരുന്നതായാണ് വിവരം. എന്നാല്‍ ഞായറാഴ്ച രാവിലെ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

2013 ആഗസ്റ്റ് 22 വ്യാഴാഴ്ച വൈകീട്ടാണ് മാധ്യമപ്രവര്‍ത്തകയായ യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ഫോട്ടോ എടുക്കുന്നതിനായി മുംബൈ പരേലിലെ ശക്തി മില്‍ കോമ്പൗണ്ടില്‍ സഹപ്രവര്‍ത്തകന്റെ ഒപ്പം എത്തിയപ്പാഴാണ് ഇവര്‍ പീഡിപ്പിക്കപ്പെട്ടത്. പഴയെ കെട്ടിടങ്ങള്‍ നിറഞ്ഞ് സ്ഥലത്ത് യുവതിയേയും സഹപ്രവര്‍ത്തകനേയും കണ്ട രണ്ട് യുവാക്കളാണ് പ്രശ്‌നം തുടങ്ങിയത്.

സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ടാണ് യുവതിയെ ബലാത്സംഗം ചെയ്തത്. വിജനമായ സ്ഥലമായിരുന്നതിനാല്‍ ഉറക്കെ നിലവിളിച്ചിട്ടും ആരും കേട്ടില്ല. പിന്നീട് രാത്രി എട്ട് മണിയോടെ പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+