14കാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്തു

Rape
വെല്ലൂര്‍: രാജ്യവ്യാപകമായി ബലാത്സംഗത്തിനും സ്ത്രീപീഡനത്തിനുമെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനുമിടയില്‍ വീണ്ടും ബലാത്സംഗം. തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് പതിനാലുകാരിയെ അമ്മാവന്‍ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് 29 കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ ഓട്ടോഡ്രൈവറാണ്. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരനാണ് യുവാവ്.

ആഗസ്റ്റ് 20 നാണ് പ്രതി ഒന്‍പതാം ക്ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചത്. സ്‌കൂളില്‍ നിന്ന് തിരികെ പെണ്‍കുട്ടിയെ വീട്ടിലെത്തിയ്ക്കാമെന്ന് പറഞ്ഞാണ് യുവാവ് ഓട്ടോറിക്ഷയില്‍ കയറ്റിയത്. എന്നാല്‍ വീട്ടില്‍ എത്തിയ്ക്കുന്നതിന് പകരം പ്രതി പെണ്‍കുട്ടിയുമായി മറ്റൊരിടത്തേയ്ക്ക് പോവുകയായിരുന്നു. അതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്ന വെല്ലൂര്‍ എസ്പി ഡോ വിജയകുമാര്‍ പറഞ്ഞു

ആഗസ്റ്റ് 22 ന് മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വന്നിരിയ്ക്കുകയാണ്. അഞ്ച് പേരാണ് 22 കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. കേസിനല്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തു. 20 നും 25 നും ഇടയില്‍ പ്രായമുള്ളവരാണ് പ്രതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+