Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോസിന്‍റെ ഭാര്യയ്ക്ക് അശ്ലീല ഇമെയില്‍, ടെക്കി ?

വിശാഖപട്ടണം: മുന്‍ തൊഴിലുടമയ്ക്കും ഭാര്യയ്ക്കും അശ്ലീല ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചതിന് സോഫ്ട് വെയര്‍ എഞ്ചിനീയറായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബല്ല മെഹര്‍ മുരളി (30) നെയാണ് അശ്ലീല ഇമെയില്‍ അയച്ചതിന് പൊലീസ് അറസ്റ്റ് ചെയതത്. ഇയാല്‍ മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മേധാവിയ്ക്കും ഭാര്യയ്ക്കുമാണ് അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ജൂലൈ 3ന് ദമ്പതികള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ആഗസ്റ്റ് 24 നാണ് യുവാവ് അറസ്റ്റിലാകുന്നത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് യുവാവ് നെറ്റ് സാവന്റ് കണ്‍സള്‍ട്ടന്‍സില്‍ ജോലിയ്ക്ക് ചേര്‍ന്നത്. ശമ്പളം നല്‍കുന്നിനെച്ചൊല്ലിയുണ്ടായ പ്രശ്‌നങ്ങള്‍ മൂലം യുവാവിനെ കമ്പനിയിയില്‍ നിന്ന് പുറത്താക്കി. മൂന്ന് നാല് മാസങ്ങള്‍ക്ക് മുന്‍പാണ് യുവാവ് പുതിയ സ്ഥാപനത്തില്‍ ജോലി ചെയ്യാനെത്തിയത്. തന്നെപ്പുറത്താക്കിയ പഴയ ബോസിനോടുള്ള ദേഷ്യം യുവാവ് ഇമെയിലുകളിലൂടെ തീര്‍ക്കാന്‍ ശ്രമിച്ചു

ബോസിന്റെയും ഭാര്യയുടേയുമൊക്കെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും അശ്ലീല വാക്കുകളും ഇയാള്‍ മെയില്‍ ചെയതു. മാത്രമല്ല ഇവരുടെ സുഹൃത്തുക്കള്‍ക്കും ഇത്തരം സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. പിടിയിലായ യുവാവിന്റെ പക്കല്‍ നിന്നും ലാപ് ലോപ്പ് ഉള്‍പ്പെട പല തെളിവുകളും പൊലീസ് കണ്ടെടുത്തു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+