Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണ്ടിയെ വിശ്വസിക്കുന്നത് സൂക്ഷിച്ചു വേണം: ജോര്‍ജ്

pc george
കൊച്ചി: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് രഹസ്യങ്ങളുടെ ഒരു കലവറ തന്നെയാണ്. ഒരു പക്ഷേ അതാവം ജോര്‍ജ് മിണ്ടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വാപിടിച്ച് പൊത്താന്‍ ശ്രമിക്കുന്നത്. എന്നാല്‍ എത്ര പൊത്തിയാലും ജോര്‍ജിന് പറയാനുള്ളത് ഏതെങ്കിലുമൊരവസരത്തില്‍ അദ്ദേഹം തുറന്നടിക്കുക തന്നെ ചെയ്യും.

അത്തരത്തില്‍, ഇപ്പോഴും ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തി കോണ്‍ഗ്രസിനെ ഭീഷണിയാകുകയും ജനങ്ങളെ ഞെട്ടിക്കുകയുമാണ് ജോര്‍ജ്. പിസി ജോര്‍ജെന്ന സര്‍ക്കാര്‍ വിപ്പ് ചില രഹസ്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ മുഖ്യമന്ത്രിക്ക് കസേര തെറിക്കുമെന്നുറപ്പാണെന്ന് അദ്ദേഹം തന്നെ പറയുന്നു. മാത്രമല്ല, യൂത്ത് കോണ്‍ഗ്രസുകാരുടെ ചീമുട്ടയേറ് കൊണ്ടതോടെ ജോര്‍ജിന് മുഖ്യമന്ത്രിയോടുള്ള പഴയ സ്‌നേഹമെല്ലാം പോയി. ഇനി ജോര്‍ജ് ചില രഹസ്യങ്ങള്‍ കൂടെ വെളിപ്പെടുത്തുകയാണ്.

സരിതയുടെ അറസ്റ്റിന് രണ്ടാഴ്ച മുമ്പ് തന്നെ ജോപ്പനെ കുറിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് പിസി ജോര്‍ജിന്റെ പുതിയ വെളിപ്പെടുത്തല്‍. സരിതയുടെ അറസ്റ്റിന് ശേഷമാണ് ജോപ്പാനെ കുറിച്ചറിഞ്ഞതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞപ്പോള്‍ എതിര്‍ക്കാതിരുന്നത് അദ്ദേഹത്തെ രക്ഷിക്കാന്‍ വേണ്ടിയാണെന്നും റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജോര്‍ജ് വെളിപ്പെടുത്തി.

മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് ജോര്‍ജിന്റെ മറ്റൊരു പ്രസ്താവന. ഉമ്മന്‍ ചാണ്ടിയെ വിശ്വസിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് ജോര്‍ജ് മുന്നറിയിച്ച് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+