കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യഭിചാരം, ബ്ലോഗര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ബെയ്ജിങ്: വ്യഭിചാരക്കുറ്റത്തിന് പ്രമുഖ ചൈനീസ്-അമേരിക്കന്‍ കോടീശ്വരനും ബ്ലോഗറുമായ ചാള്‍സ് സുവിനെ അറസ്റ്റ് ചെയ്തു. 1.20 ലക്ഷത്തോളം ഫോളോവേഴ്‌സുള്ള എഴുത്തുകാരനാണ് ചാള്‍സ്. വെള്ളിയാഴ്ച വൈകുന്നേരം ബെയ്ജിങ് പോലിസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേ സമയം സര്‍ക്കാറിനെതിരേയെടുത്ത ചില നിലപാടുകളാണ് ചാള്‍സിനെതിരേയുള്ള നടപടിക്കുകാരണമെന്ന് സംശയിക്കുന്നു. പരിസരമലിനീകരണത്തിനെതിരേയും കുട്ടികളെ തട്ടികൊണ്ടുപോകലിനെതിരേയും ചൈനീസ് മൈക്രോ ബ്ലോഗിങ് സൈറ്റായ വെയ്‌ബോയില്‍ ഇട്ട പോസ്റ്റ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Chinese Blogger

വടക്കന്‍ പ്രവിശ്യയാ ഹെനാനിലെ ഒരു താമസസ്ഥലത്തു നിന്ന് ചാള്‍സിനെ ഒരു 22കാരിയോടൊപ്പം പിടികൂടിയെന്നാണ് പോലിസ് ഭാഷ്യം. അമേരിക്കന്‍ പൗരത്വമുള്ള ചാള്‍സിനെ എങ്ങോട്ടാണ് മാറ്റിയതെന്ന് വ്യക്തമായിട്ടില്ല. അറസ്റ്റിനെ കുറിച്ച് യുഎസ് എംബസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടുമില്ല.

ഓണ്‍ലൈന്‍ ലോകത്ത് എന്തും വെട്ടിത്തുറന്ന് പറയുന്ന ചാള്‍സ് ഇതിനു മുമ്പ് പ്രശ്‌നങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. ചൈനയിലെ ഒട്ടേറെ കമ്പനികളില്‍ ഇയാള്‍ക്ക് നിക്ഷേപമുണ്ട്.

English summary
Famous Chinese-American angel investor and social media celebrity Charles Xue has been detained in Beijing for suspected involvement in prostitution, the Beijing police said on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X