മ്യാന്‍മാറില്‍ മുസ്ലീങ്ങള്‍ക്കു നേരെ ആക്രമണം
യാങ്കോണ്‍: ബലാത്സംഗക്കേസിലെ പ്രതിയെ വിട്ടുകൊടുക്കാന്‍ പോലിസ് തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് മ്യാന്‍മാറില്‍ പരക്കെ ആക്രമണം. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് സംഭവം.
മുസ്ലീം വിഭാഗത്തില്‍ പെട്ട പ്രതിയെ പോലിസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് ആയിരത്തോളം ബുദ്ധമത വിശ്വാസികളാണ് തെരുവിലിറങ്ങിയത്. മുസ്ലീം സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ ആക്രമണം നടന്നു.

19 വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതിയ്ക്കുവേണ്ടി കഴിഞ്ഞ കുറെ ദിവസങ്ങളായി പ്രക്ഷോഭം നടക്കുകയായിരുന്നു. വന്‍ ജനക്കൂട്ടത്തെ നേരിടാന്‍ 60ഓളം പോലിസുകാരെയാണ് വിന്യസിപ്പിച്ചത്. അതുകൊണ്ട് തന്നെ ആക്രമണങ്ങള്‍ പരിപൂര്‍ണമായി തടയാന്‍ സാധിച്ചില്ല.
ഞായറാഴ്ച ഉച്ചയോടെ സ്ഥിതിഗതികള്‍ ശാന്തമായതായി റിപ്പോര്‍ട്ടുണ്ട്. മുസ്ലീം വിശ്വാസികളും ബുദ്ധമത അനുയായികളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശമാണിത്.













Click it and Unblock the Notifications