അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ വെബ്‌സൈറ്റ്
ലണ്ടന്‍:ഇന്റര്‍നെറ്റില്‍ നാം ഉണ്ടാക്കുന്ന അക്കൗണ്ടുകള്‍ പിന്നീട് ഡിലീറ്റ് ചെയ്യാന്‍ വലിയ പാടാണ്. പല വെബ്‌സൈറ്റുകളും പൂര്‍ണമായുള്ള അക്കൗണ്ട് ഡലീറ്റിന് അനുവദിക്കാറില്ല. ഈ സാഹചര്യത്തെ മറികടക്കാന്‍ ഒരു വെബ്‌സൈറ്റ് തന്നെ തയ്യാറാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടുകാരനായ ഒരു ചെറുപ്പക്കാരന്‍.
ജസ്റ്റ് ഡിലീറ്റ് ഡോട്ട് മി(JustDelete.me) എന്നാണ് വെബ്‌സൈറ്റിന്റെ പേര്. യുആര്‍എല്ലുകളുടെ ഒരു ഡയറക്ടറി തന്നെയാണ് ഈ സൈറ്റ്. നാം ആവശ്യപ്പെടുന്ന പക്ഷം നമ്മുടെ അക്കൗണ്ട് യുആര്‍എല്‍ തന്നെ ഡിലീറ്റ് ചെയ്യപ്പെടും.

അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന കാര്യത്തില്‍ സ്‌കൈപ്, നെറ്റ്ഫ്‌ലിക്‌സ് തുടങ്ങിയ സൈറ്റുകളില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടാണ് റോബ് ലൂയിസ് എന്ന ചെറുപ്പക്കാരനെ ഇത്തരമൊരു വെബ്‌സൈറ്റ് തന്നെ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. പല വെബ്‌സൈറ്റുകളും സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ചില സാങ്കേതി വിദ്യകളാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിനായി ഒരുക്കിയിട്ടുണ്ടാവുക. ന്നൊല്‍ ജസ്റ്റ് ഡിലീറ്റ് ഡോട്ട് മി എന്ന സൈറ്റ് വഴി ഇത് എളുപ്പത്തില്‍ ചെയ്യാനാകുമെന്ന് റോബ് ലൂയിസ് പറയുന്നു.
ഏത് അക്കൗണ്ടാണോ ഡിലീറ്റ് ചെയ്യേണ്ടത്, ആ അക്കൗണ്ടില്‍ ആദ്യം ലോഗിന്‍ ചെയ്യണം. പിന്നെ ജസ്റ്റ് ഡിലീറ്റ് ഡോട്ട് മി എന്ന വെബ്‌സൈറ്റ് തുറക്കുക. എന്നിട്ട് നമ്മുടെ യുആര്‍എല്‍ കണ്ടെത്തി ഡിലീറ്റ് ചെയ്യുക. ഇത്രമാത്രമേ ഉള്ളു പണി.
എന്നാലും ഇതിലും കുറച്ച് ബുദ്ധിമുട്ടൊക്കെ ഉണ്ട്. കാരണം പല വെബ്‌സൈറ്റുകളും അത്രയും സുരക്ഷിതമായിട്ടായിരിക്കും നമ്മുടെ അക്കൗണ്ടുകള്‍ സൂക്ഷിച്ചിട്ടുണ്ടാവുക. ഇതിനനുസരിച്ച് നമ്മള്‍ തിരഞ്ഞെടുക്കുന്ന അക്കൗണ്ടിനെ ഈസി, മീഡിയം, ഹാര്‍ഡ് എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ടാകും. ഹാര്‍ഡ് വിഭാഗത്തില്‍ വരുന്ന അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ ആ വെബ്‌സൈറ്റിന്റെ കസ്റ്റമര്‍ സര്‍വ്വീസുമായി ബന്ധപ്പെടേണ്ടിവരും.












Click it and Unblock the Notifications