11കാരിയെ 22 കാരന്‍ പീഡിപ്പിച്ച ശേഷം കൊന്നു

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം പ്രതി സ്‌കൂള്‍ ടൈ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പൂനയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെയുള്ള ഗലന്ദേവാഡി ഗ്രാമത്തിലാണ് സംഭവം.
കഴിഞ്ഞ വ്യാഴാഴ്ച, സ്‌കൂള്‍ വിട്ടെത്തിയ കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നപ്പോഴാണ് പ്രതി പിടിച്ചുകൊണ്ട് പോയി പീഡിപ്പിച്ചത്. വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടു പോയ കുട്ടിയെ കരിമ്പില്‍ തോട്ടത്തില്‍ കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
തുടര്‍ന്ന് മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിലാണ് ഇരുപത്തിരണ്ടുകാരനായ പ്രതിയെ തൊട്ടടുത്തുള്ള ഗ്രാമത്തില്‍ നിന്ന് പിടികൂടിയത്. ഇയാളും പെണ്‍കുട്ടിയുടെ ഗ്രാമമായ ഗലന്ദേവാഡിയില്‍ തന്നെയാണ്.












Click it and Unblock the Notifications