Get Updates
Get notified of breaking news, exclusive insights, and must-see stories!

18 ന് താഴെ സമ്മതത്തോടെയുള്ള സെക്‌സ് പ്രശ്‌നമല്ല

ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമ(പോസ്‌കോ) പ്രകാരം കുറ്റകരമല്ലെന്ന് കോടതി. കൗമാരക്കാര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തടയുന്ന കാര്യം പോസ്‌കോയില്‍ ഉള്‍പ്പെടുത്തണം എന്ന് അഭ്യര്‍ത്ഥിച്ച് ദില്ലി പോലീസും ദില്ലി വനിത കമ്മീഷനും നല്‍കിയ അപേക്ഷ കോടതി തള്ളി.

18 വയസ്സിന് താഴെ ഉള്ളവര്‍ക്ക് തങ്ങളുടെ ശരീരത്തിന്റെ സുഖങ്ങള്‍ നിഷേധിക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേശ് ശര്‍മ പറഞ്ഞു. 18 വയസ്സില്‍ താഴെ ഉള്ളവര്‍ സര്‍ക്കാരിന്റെ സ്വത്ത് മാത്രമാണോഎന്ന് ജഡ്ജി ചോദിച്ചു.നിയമം മൂലം ഇത് നിരോധിക്കാന്‍ ആകില്ലെങ്കിലും ലൈംഗികതയുടെ കാര്യത്തില്‍ ശരിയായ ബോധവത്കരണം നടത്താന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Couple in India

22 കാരനായ യുവാവ് 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്ന കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പോലീസും വനിത കമ്മീഷനും ഹര്‍ജി നല്‍കിയത്. കേസിലെ വാദിയം പ്രതിയും പിന്നീട് വിവാഹിതരായിരുന്നു. ഈ കേസില്‍ ഇനി ഭര്‍ത്താവിനെ ശിക്ഷിച്ചാല്‍ അത് പെണ്‍കുട്ടിക്ക് ഗുണകരമാകില്ലെന്നും കോടതി പറഞ്ഞു.

പോസ്‌കോ നിയമ പ്രകാരം 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും കുട്ടികളായിട്ടാണ് പരിഗണിക്കുന്നത്. പീഡനത്തിന്റേയും മറ്റെന്തെങ്കിലും തട്ടിപ്പിന്റേയോ ഭാഗമല്ലാതെ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടിയുടെ സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ലെന്നാണ് നിയമം പറയുന്നതെന്ന് കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+