കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴാം നിലയില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു

  • By Meera Balan
Google Oneindia Malayalam News

Mumbai
മുംബൈ: ഫ്ളാറ്റിന്റെ ലോബിയില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു.ഏഴാമത്തെ നിലയിലെ ലോബിയില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു പെണ്‍കുട്ടി. ആഗസ്റ്റ് 24 ന് രാത്രി സുഹൃത്തുക്കളോടൊപ്പം ലോബിയില്‍ കളിയ്ക്കുന്നതിനിടെയാണ് കാല്‍ വഴുതി പെണ്‍കുട്ടി താഴേയ്ക്ക് വീണത്. മുസ്‌കന്‍ ഷെയ്ഖ് എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

ലോബിയിലെ ഇടനാഴിയില്‍ നിന്നാണ് പെണ്‍കുട്ടി കാല്‍ വഴുതി താഴേയ്ക്ക് വീണത്. കുട്ടിയോടൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് പെണ്‍കുട്ടി താഴേയ്ക്ക് വീണ വിവരം മാതാപിതാക്കളെ അറിയിച്ചത്. പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള എംജിഎം ആശുപത്രിയിലേക്ക് കൊണ്ട് പോയി.

എന്നാല്‍ ഗുതുതരാവസ്ഥയിലായ പെണ്‍കുട്ടിയെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചു. കാസബെല്ലയിലാണ് ഇവര്‍ താമസിയ്ക്കുന്നത്. നവി മുംബൈ സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവിടേയ്ക്ക് താമസം മാറുന്നത്.

ശനിയാഴ്ച രാത്രി 10 മണിയോടെയാണ് പെണ്‍കുട്ടിയ്ക്ക് അപകടം ഉണ്ടാകുന്നത്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണമായത് കെട്ടിടത്തിന്റെ അശാസ്ത്രീയമായ നിര്‍മാണമാണെന്ന് താമസക്കാര്‍ ആരോപിയ്ക്കുന്നു. അപകടം നടന്നതില്‍ ദുഖമുണ്ടെന്ന് കെട്ടിടത്തിന്‍റെ നിര്‍മ്മാതാവ് അറിയിച്ചു. ഉടന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കാമെന്ന് അദ്ദേഹം അറിയിച്ചു.

English summary
A-12- year old girl died after she fell down from passage of seventh floor's lobby of Elegant building situated in Casa Bella township of Dombivli east on Saturday late night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X