മദ്രസാധ്യാപകന്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു

മംഗലാപുരത്തിനടുത്ത് ബോളിയാര്‍ ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള മദ്രസിയിലെ പ്രധാന അധ്യാപകന്‍ അബ്ദുള്‍ ഖാദര്‍ യമനി ആണ് പിടിയിലായത്. 30 വയസ്സുകാരനായ ഇയാള്‍ മദ്രസയില്‍വച്ച് തന്നെയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ദിവസവും രാവിടെ 6.30 മുതല്‍ 8.30 വരെയാണ് മദ്രസയില്‍ ക്ലാസ്സ് ഉണ്ടായിരുന്നത്.
കഠിനമായ വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈന്‍ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് പരാതി അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പോലീസിനെ വിവരം അറിയിച്ചത്.
മദ്രസയിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയെന്ന് പോലീസ് കമ്മീഷണര്‍ മനീഷ് ഖര്‍ബിക്കര്‍ പറഞ്ഞു. മൂന്ന് ദിവസം മുമ്പാണ് സംഭവം നടന്നതെന്നും പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയതായും കമ്മീഷണര്‍ അറിയിച്ചു.
ബോളിയാറിന് തൊട്ടടുത്ത് തന്നെയാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പീഡനത്തെക്കുറിച്ച് പോലീസിന് വിവരം നല്‍കിയതെന്ന് അസിസ്റ്റന്‍റ് കമ്മീഷണര്‍ രവികുമാര്‍ പറഞ്ഞു. അബുദുള്‍ ഖാദറിനെതിരെ കോനാജ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications