കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗം; ബോളിവുഡ് താരങ്ങള്‍ പ്രതിഷേധിച്ചു

  • By Meera Balan
Google Oneindia Malayalam News

മുംബൈയില്‍ മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ബോളിവുഡ് താരങ്ങളു മാധ്യമപ്രവര്‍ത്തകരും മുംബൈ നഗരത്തില്‍ നിശബ്ദപ്രതിഷേധം നടത്തി. മുംബൈയുടെ ഹൃദയഭാഗമായ ജോഗേര്‍സ് പാര്‍ക്ക് മുതല്‍ ആംഭി തീയേറ്റര്‍ വരെയാണ് പ്രതിഷേധം നടത്തിയത്.

ആഗസ്റ്റ് 22 നാണ് ഫോട്ടോ ജേര്‍ണലിസ്റ്റായ 22 കാരി മുംബൈയില്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, രേഷ്മ ഡിസൂസ, ഗായിക സോന മോഹപത്ര, കരണ്‍വീര്‍ ബോഹ്‌റ അദ്ദേഹത്തിന്റെ ഭാര്യ ടീജെ സിധു, കുഷാല്‍ പഞ്ചാബി, അപര്‍ണ ബാജ് പായ്, സതീഷ് റെഡ്ഡി, നടന്‍ ദാലിപ് താഹില്‍ എംഎല്‍എ ബാബസിദ്ദിഖി എന്നവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍

 ബോളിവുഡിന്റെ പ്രതിഷേധം

ബോളിവുഡിന്റെ പ്രതിഷേധം

മുംബൈ പെണ്‍കുട്ടിയ്ക്ക് വേണ്ടി ബോളിവുഡ് താരങ്ങള്‍ തെരുവില്‍ പ്രതിഷേധവുമായ് അണി നിരന്നപ്പോള്‍

ബാബ സിദ്ധിഖി

ബാബ സിദ്ധിഖി

എംഎല്‍ എ ബാബ സിദ്ധിഖി പ്രതിഷേധത്തിനിടയില്‍

നിശബ്ദ പ്രതിഷേധം

നിശബ്ദ പ്രതിഷേധം

നടന്‍ കരണ്‍വീര്‍ ബോഹ്‌റയും ഭാര്യ ടീജേ സിധു, എംഎല്‍എ ബാബ സിദ്ധിഖി, നിര്‍മാതാവ് സതീഷ് റെഡ്ഡി എന്നിവര്‍ പ്രതിഷേധിയ്ക്കുന്നു

അപര്‍ണ ബാജ് പായ്

അപര്‍ണ ബാജ് പായ്

അപര്‍ണ ബാജ് പായ്, രേഷ്മ ഡിസൂസ, നടന്‍ ദാലിപ് താഹില്‍ എന്നിവര്‍ പ്രതിഷേധിയ്ക്കുന്നു

രേഷ്മയുടെ പ്രതിഷേധം

രേഷ്മയുടെ പ്രതിഷേധം

പ്രതിഷേധത്തിനെത്തിയ കന്നട നടി രേഷ്മയുടെ വാക്കുകള്‍. ' ഒരു മാധ്യമ പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു, സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിന, ആക്രമികള്‍ക്ക് ഭയമില്ല രക്ഷപ്പെടുമെന്നുറപ്പുണ്ട്. സാമ്പത്തിക രംഗം തകരുന്നു, അഴിമതി കൂടുന്നു നാണം കെട്ട ക്രമസമാധാന പരിപാലനം '

സോനം കപൂര്‍ പ്രതിഷേധിയ്ക്കുന്നു

സോനം കപൂര്‍ പ്രതിഷേധിയ്ക്കുന്നു

ബോളിവുഡ് താരം സോനം കപൂറും ഗായിക സോന മോഹപത്രയും പ്രതിഷേധത്തിനിടയില്‍

 കരണ്‍വീറും ഭാര്യയും

കരണ്‍വീറും ഭാര്യയും

സിനിമാ സീരിയല്‍ താരം കരണ്‍വീറും ഭാര്യ ടീജെയും പ്രതിഷേധത്തിനിടയില്‍.

മാധ്യമപ്രവര്‍ത്തകരും താരങ്ങളും

മാധ്യമപ്രവര്‍ത്തകരും താരങ്ങളും

മാധ്യമപ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളുമാണ് നഗരത്തില്‍ പ്രതിഷേധം നടത്തിയത്.

ചമയങ്ങളില്ലാതെ അവള്‍ക്ക് വേണ്ടി

ചമയങ്ങളില്ലാതെ അവള്‍ക്ക് വേണ്ടി

താരങ്ങള്‍ ഒന്നടങ്കം തിരക്കുകള്‍ മാറ്റി വച്ച് മുംബൈ പെണ്‍കുട്ടിയ്ക്ക് വേണ്ടി അണിനിരന്നപ്പോള്‍

കൂട്ടബലാത്സംഗം

കൂട്ടബലാത്സംഗം

ആഗസ്റ്റ് 22 നാണ് അഞ്ച് പേര്‍ ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തത്.

സോനം കപൂര്‍

സോനം കപൂര്‍

പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ നടി സോനം കപൂറിന്റെ വാക്കുകള്‍;' ഇത്രയ്ക്കും നാണംകെട്ട പ്രവര്‍ത്തി മുംബൈ നഗരത്തില്‍ നടന്നെന്ന് കേട്ടപ്പോള്‍ ശരിയ്ക്കും ഞെട്ടിപ്പോയി.'

തിരക്കുകള്‍ക്കിടയില്‍ സോനം

തിരക്കുകള്‍ക്കിടയില്‍ സോനം

ഒട്ടേറെ ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലാണ് നടി പ്രതിഷേധത്തിനിറങ്ങിയത്

അപര്‍ണയും രേഷ്മയും

അപര്‍ണയും രേഷ്മയും

ബോളിവുഡ് താരം അപര്‍ണയും കന്നടനടി രേഷ്മ ഡിസൂസയും റാലിയ്ക്കിടയില്‍

ദാലിപ് താഹില്‍

ദാലിപ് താഹില്‍

റാലിയില്‍ പങ്കെടുക്കുന്ന നടന്‍ ദാലിപ് താഹില്‍

കണ്‍വീര്‍ ബൊഹ്‌റ

കണ്‍വീര്‍ ബൊഹ്‌റ

ഹിന്ദി സിനിമാ സീരിയല്‍ താരം കരണ്‍വീര്‍ ബൊഹ്‌റ.

കുഷാല്‍ പഞ്ചാബി

കുഷാല്‍ പഞ്ചാബി

ടെലിവിഷന്‍ താരം കുഷാല്‍ പഞ്ചാബി തന്റെ പരുക്കേറ്റ കൈയ്യുമായി റാലിയില്‍ പങ്കെടുക്കുന്നു.

അപര്‍ണ ബാജ്പായ്

അപര്‍ണ ബാജ്പായ്

അപര്‍ണ ബാജ്പായ് റാലിക്കിടയില്‍. തമിഴ് സിനിമകളിലൂടെയാണ് ഇവര്‍ അഭിനയ രംഗത്ത് സജീവമാകുന്നത്. ശശികുമാറിന്റെ ഈശന്‍ എന്ന ചിത്രം അപര്‍ണയുടെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു.

പ്രതിഷേധക്കാര്‍

പ്രതിഷേധക്കാര്‍

നഗരത്തില്‍ പ്രതിഷേധിയ്ക്കുന്നവര്‍

പൊതുജന പിന്തുണ

പൊതുജന പിന്തുണ

ബോളിവുഡിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും പിന്തുണയര്‍പ്പിച്ച് കൊണ്ട് വന്‍ ജനാവലിയാണ് റാലിയില്‍ പങ്കെടുത്തത്.

സതീഷ് റെഡ്ഡിയും ബാബസിദ്ധിഖിയും

സതീഷ് റെഡ്ഡിയും ബാബസിദ്ധിഖിയും

നിര്‍മ്മാതാവായ സതീഷ് റെഡ്ഡിയും ബാബസിദ്ധിഖിയും റാലിയ്ക്കിടയില്‍

നീതിയ്ക്ക് വേണ്ടി

നീതിയ്ക്ക് വേണ്ടി

പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടിയുള്ള പ്രതിഷേധം

 പ്രതിഷേധക്കാര്‍ക്കൊപ്പം

പ്രതിഷേധക്കാര്‍ക്കൊപ്പം

പ്രതിഷേധക്കാര്‍ക്കൊപ്പം ബാബ സിദ്ധിഖി

സോനത്തിനോപ്പം

സോനത്തിനോപ്പം

സോനം കപൂറിനൊപ്പം റാലിയില്‍ പങ്കെടുക്കുന്ന ബാബ സിദ്ധിഖി

ബോളിവുഡിന്റെ ഐക്യദാര്‍ഢ്യം

ബോളിവുഡിന്റെ ഐക്യദാര്‍ഢ്യം

ബലാത്സംഗത്തിന് ഇരയായ 22കാരിയായ മാധ്യമപ്രവര്‍ത്തകയ്ക്ക് നീതി കിട്ടണമെന്നും പ്രതികള്‍ ഒന്നടങ്കം ശിക്ഷിയ്ക്കപ്പെടണമെന്നുമാണ് ബോളിവുഡിന്റെ നിലപാട്.

English summary
Bollywood stars and Journalist staged a silent protest in the heart of Mumbai from Joggers Park to Amphi theatre carter road displaying banner and placards to express their anger following the rape of a 22-year-old woman in an abandoned textile mill in central Mumbai Thursday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X