കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടബലാത്സംഗം, റാലിയില്‍ പങ്കെടുക്കാന്‍ പൂനം ?

  • By Meera Balan
Google Oneindia Malayalam News

മുംബൈയില്‍ മാധ്യമപ്രവര്‍ത്തയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ശക്തമായി തന്റെ പ്രതിഷേധം അറിയിച്ച് കൊണ്ട് പൂനം പാണ്ഡെ രംഗത്ത്. പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ആഗസ്റ്റ് 26 ന് നടക്കുന്ന മാര്‍ച്ചില്‍ താന്‍ പങ്കെടുക്കുമെന്ന് പൂനം പാണ്ഡെ ട്വിറ്ററിലൂടെ അറിയിച്ചു. വൈകിട്ട് അഞ്ച് മണിയ്ക്ക് പരിപാടയില്‍ പങ്കെടുക്കുന്നതിന് താന്‍ എത്തുമെന്നാണ് പൂനം പാണ്ഡെ വാഗ്ദാനം ചെയ്തിരിയ്ക്കുന്നത്.

കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും പൂനം ആവശ്യപ്പെടുന്നു. പെണ്‍കുട്ടിയ്ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് സത്രീകള്‍ റാലി സംഘടിപ്പിയ്ക്കുന്നത്. ബലാത്സംഗത്തിനും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെയുള്ള പൂനം പാണ്ഡെയുടെ നിലാപടുകളും മുംബൈ ബലാത്സംഗത്തിലം പ്രതികളെ കുറിച്ചുള്ള ചില വിവരങ്ങളും

പൂനത്തിന്റെ പ്രതിഷേധം

പൂനത്തിന്റെ പ്രതിഷേധം

മുംബൈ ബലാത്സംഗത്തെ ഇതിനോടകം തന്നെ പല സെലിബ്രിറ്റികളും ശക്തമായി വിമര്‍ശിയ്ക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. ഒടുവിലാണ് വിവാദ നായികയായ പൂനം പാണ്ഡെയും പ്രതിഷേധക്കാര്‍ക്കൊപ്പം കൈ കോര്‍ക്കുന്നത്. ജനപ്രീതി കൂട്ടുന്നതിന് വേണ്ടിയുള്ള ചില സെലിബ്രിറ്റി തന്ത്രങ്ങളില്‍ ഒന്നായിരിയ്ക്കുമോ ഇതും

പൂനം എത്തുമോ

പൂനം എത്തുമോ

ആഗസ്റ്റ് 26 തിങ്കള്‍ വൈകിട്ട് അഞ്ചിന് പ്രതിഷേധക്കാര്‍ക്കൊപ്പം എത്താമെന്നാണ് പൂനം അറിയിച്ചത്

മുംബൈ ബലാത്സംഗം.

മുംബൈ ബലാത്സംഗം.

22 കാരിയായ ഫോട്ടോ ജേര്‍ണലിസ്റ്റിനെ ആഗസ്റ്റ് 22 നാണ് അഞ്ച് പേര്‍ ചേര്‍ന്ന് മുംബൈയിലെ മഹാലക്ഷ്മി കോമ്പൗണ്ടിനല്‍ വച്ച് ബലാത്സംഗം ചെയ്തത്. അഞ്ച് പ്രതികളേയും പൊലീസ് അറസ്റ്റ് ചെയ്തു

പ്രതിഷേധം ശക്തം

പ്രതിഷേധം ശക്തം

മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ശക്തമായിരുന്നു

പൂനവും പ്രതിഷേധവും

പൂനവും പ്രതിഷേധവും

രാജ്യത്താകമാനം സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനെതിരെ പ്രതിഷേധിയ്ക്കുകയും പെണ്‍കുട്ടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കുകയും ചെയ്യുമ്പോള്‍ പൂനത്തിന് എങ്ങനെയാണ് ഒഴിവാകാന്‍ കഴിയുക

പൂനവും, നശയും വിവാദങ്ങളും

പൂനവും, നശയും വിവാദങ്ങളും

നശയിലെ പൂനത്തിന്റെ നഗ്നതാ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രീസംഘടനകള്‍ ഉള്‍പ്പടെ ശക്തമായി പ്രതിഷേധിച്ചിരുന്നു. പലിടത്തും നസയുടെ പോസ്റ്ററുകള്‍ നശിപ്പിയ്ക്കപ്പെട്ടു.

English summary
Model and actress Poonam Pandey would join the thousands of voices against the brutal gang-rape of a 22-year-old photojournalist in Mumbai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X